Sunday, January 17, 2010
Saturday, November 14, 2009
Monday, October 26, 2009
Ranjith gone missing
yes boss not seen for a while.....got fed up with the brick bats it seems. common friend be a sport. we r missing ur presence in the blog nd orkut. get back soooooonest
Wednesday, October 21, 2009
Our Minister......sad
Comrade Sreemathi's english
we r proud of our language. do we need these jokers to make us feel so small. its midday rape of a language. sorry comrades

Monday, October 19, 2009
പറന്നു പറന്നു പറന്നു ചെല്ലാന്‍
ഹോസ്റ്റല്‍ സന്ധ്യകളെ, രാത്രികളെ സംഗീത സാന്ദ്രമാക്കിയിരുന്ന നമ്മുടെയെല്ലാം ഒരു പ്രിയ ഗാനം നിങ്ങള്‍ക്കായി.
Saturday, October 17, 2009
ഒരു ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്മ്മ
കോളെജിലെ ഒരു സാധാരണ ദിവസമായിരുന്നു അത്. സമയം ഉച്ച കഴിഞ്ഞ് രണ്ട് മണിയോടടുക്കുന്നു.. ഉച്ചയൂണിന്റെ ആലസ്യത്തില്‍ ക്യാമ്പസ് മയങ്ങിക്കിടക്കുന്നു. ഉച്ചയ്ക്കു ശേഷമുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ.
മൂന്നു വര്ഷ എല്‍ എല്‍ ബി ഒന്നാം വര്ഷ വിദ്യാര്ത്ഥികളുടെ ക്ലാസ്സില്‍ നിശബ്ദത തളം കെട്ടി നിന്നു. പുതിയ ബാച്ചാണല്ലോ. എല്ലാവരും തുടക്കത്തിന്റെ പകപ്പില്‍ ആണ്. പുതിയതായി വന്ന പെണ്‍കുട്ടികളെ വളയ്ക്കാന്‍ ജൂനിയര്‍ ക്ലാസ്സില്‍ തമ്പടിച്ചിരുന്ന ആസ്ഥാന പൂവലന്മാര്‍ സ്വന്തം ക്ലാസുകളിലേക്ക് നീങ്ങി. കോളെജ് ഇടനാഴികളിലെ ആള്ത്തിരക്ക് കുറഞ്ഞു. പതിവിനു വ്പരീതമായി എങ്ങും നിശബ്ദത തളം കെട്ടി നിന്നു.
എങ്ങും നിറഞ്ഞു നിന്ന ആലസ്യത്തിനെയും നിശബ്ദതയെയേയും കീറി മുറിച്ചു കൊണ്ട് പെട്ടെന്നാണ് ആ അലര്‍ച്ച മുഴങ്ങിയത്........... അറ്റാക്ക്........
ഒന്നാം വര്ഷ ക്ലാസിലെ കുട്ടികള്‍ ഞെട്ടിത്തരിച്ചു. ക്ലാസ്സിന്റെ നാലു ചുറ്റുമുള്ള വാതിലുകളിലൂടെയും ജനലുകളിലൂടെയും മുഖം മൂടിയിട്ട ആയുധധാരികളായ ഭീകരര്‍ ക്ലാസ്സിലേക്ക് ചാടിക്കയറി.കുട്ടികള്‍ പേടിയോടെ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് വാതിലിന്നരികിലേക്ക് നീങ്ങി.
അരും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്ക്കരുത്. ഞങ്ങള്‍ ഈ ക്ലാസ് ഹൈ ജാക്ക് ചെയ്തിരിക്കുന്നു. മുഖം മൂടി ധരിച്ച ഭീകരവാദികളുടെ സംഘത്തലവന്റെ ശബ്ദം ക്ലാസില്‍ മുഴങ്ങി. കുട്ടികള്‍ പേടിയൊടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി.
ഭീകരര്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. വിവിധ രൂപങ്ങളിലുള്ളവര്‍. വിവിധ വേഷവിധാനങ്ങളോട് കൂടിയവര്‍. എല്ലാവരും മുഖം മറച്ചിരുന്നു. കൈയ്യില്‍ വിവിധങ്ങളായ മാരകായുധങ്ങള്‍. എന്തിനും തയ്യാറായാണ് അവരെത്തിയിരിക്കുന്നതെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്നും ശരീര ഭാഷയില്‍ നിന്നും വ്യക്തമായിരുന്നു.
സംഘത്തലവന്‍ ക്ലാസ്സിലെ സ്റ്റേജിലേക്ക് കയറി.. ഇനി മുതല്‍ ഈ ക്ലാസ് തങ്ങളുടെ അധീനതയില്‍ ആണെന്നും ഒറ്റ കുട്ടി പോലും തങ്ങളുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കരുതെന്നും അങ്ങിനെ ചെയ്താല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
മുഴുവന്‍ വിദ്യാര്ത്ഥികളോടും എഴുന്നേറ്റു നില്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇനിയുള്ള കാലം ഭീകരരുടെ വാക്കനുസരിച്ച് ജീവിച്ചു കൊള്ളാമെന്ന് എഴുതിത്തയ്യാറാക്കിയ ഒരു പ്രതിജ്ഞ അവിടെ വായിക്കപ്പെട്ടു. കുട്ടികള്‍ ഭീതിയോടെ അത് ഏറ്റു ചൊല്ലി. ശബ്ദമുയര്ത്തിച്ചൊല്ലാത്തവരെ സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തി. എങ്ങും ഭീതി നിറഞ്ഞ അന്തരീക്ഷം. എന്തുംസംഭവിക്കാവുന്ന പ്രതീതി.
സംഘത്തില്‍ നിന്നൊരാള്‍ മെല്ലെ നടന്ന് സ്റ്റേജിലേക്ക് കയറി. വെളുത്ത് കുറിയ ഒരാള്‍. സ്റ്റേജിലെ എത്തിയ അദ്ദേഹം സ്വന്തം മുഖം മൂടി അഴിച്ചു മാറ്റി എന്നിട്ട് പോക്കറ്റില്‍ നിന്ന്‍ ഒരു ബീഡിയെടുത്ത് കത്തിച്ചു.. ഞാന്‍ ലതീഷ്.. ഖനഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
പെട്ടെന്നയാളുടെ ഭാവം മാറി. കഴുത്തിലേയും മുഖത്തേയും ഞരമ്പുകള്‍ വരിഞ്ഞു മുറുകി. സ്റ്റേജില്‍ നിന്ന് അദ്ദേഹം ഉറക്കെ പാടീ..
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്‍.. തുയിലുണര്‍..
ആ ശബ്ദഗാംഭീര്യത്തില്‍.. പാട്ടിന്റെ മധുരിമയില്‍.. തടവിലാക്കപ്പെട്ടവരുടെ പരിഭ്രാന്തി താനെ അലിഞ്ഞില്ലാതായി.കവിത ചൊല്ലിത്തീര്ന്നപ്പോഴേക്കും എല്ലാവരും സാധാരണ നിലയിലേക്ക് തിരിച്ചു വന്നിരുന്നു.
ഭീകരര്‍ മുഖം മൂടികള്‍ മാറ്റി.. അവരില്‍ പലരേയും കോളെജില്‍ കണ്ടു പരിചയമുണ്ടല്ലോ എന്നു കുട്ടികള്‍ അല്ഭുതത്തോടെ ഓര്ത്തു.. തങ്ങളുടെ സീനിയേഴ്സ്.. അഡ്മിഷനു വന്നപ്പോള്‍ രക്ഷിതാക്കളുടെ കൈയ്യില്‍ നിന്നും ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൂട്ബോള്‍ ക്ലബ്ബിന്റെയും പേരില്‍ പിരിവ് നടത്തിയവര്‍ .. അവരാണിവര്‍ .
കുട്ടികളുടെ ഭീതി മാറി വന്നു.. ക്ലാസ് സാധാരണ നിലയിലേക്ക് തിരിച്ചു വന്നു.. പെട്ടെന്നാണ് വാതില്ക്കല്‍ നിന്നും ഒരു അലര്‍ച്ച മുഴങ്ങിയത്..
വാട്ട് ഈസ് ദിസ് നോണ്‍ സെന്സ്..
എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി..
കത്തി വേഷത്തില്‍ തുള്ളിയമര്ന്നു നില്ക്കുന്നു ഏവരുടേയും പേടി സ്വപ്നമായ പ്രിനിസിപ്പാള്‍ സുബ്രമണ്യം പിള്ള..
ഭീകരര്‍ ഞെട്ടി.. ഓടിക്കോ എന്ന ശബ്ദം മുഴങ്ങി.. ഭീകരര്‍ നാലു വഴിക്കും ചിതറിയോടി..
അക്രമം അവസാനിപ്പിക്കാന്‍ സാധിച്ചെങ്കിലും ഒരു ഭീകരനെപ്പോലും ജീവനോടെ പിടിക്കാന്‍ പ്രിന്സിക്കായില്ല..
പരിഭ്രാന്തനായ അദ്ദേഹം ഒന്നാം വര്ഷക്ലാസ്സിന് അന്നത്തേക്ക് അവധി പ്രഖ്യാപിച്ചു..
കുഞ്ഞാടുകള്‍ ... കോളെജിനു പുറത്തേക്കുള്ള വഴി വക്കില്‍ തങ്ങളെ കാത്തു നില്ക്കുന്ന ചെന്നായ്ക്കളെ ഭയന്ന് കൂട്ടമായി പാലായനം ചെയ്തു..
അങ്ങിനെ നമ്മുടെ ക്ലാസ്സില്‍ ഹൈജാക്കേഴ്സ് എന്നറിയപ്പെടുന്ന പ്രബല വിഭാഗം ഉദയം ചെയ്തു. തുടക്കം അത്യധികം ഗംഭീരമായിരുന്നതിനാല്‍ അവരുടെ സംഘം നാള്‍ക്കുനാള്‍ വളര്ന്നു. എന്നാല്‍ അതൊന്നും മറ്റൊരു പ്രമുഖ വിഭാഗമായ കലിപ്പേഴ്സിനെ ബാധിച്ചതേയില്ല. ഹൈജാക്കേഴ്സിന്റെ അപ്രതീക്ഷിത നീക്കം കണ്ട് ആദ്യം അല്പമൊന്നു പതറിയെങ്കിലും അവരും ശക്തമായി തിരിച്ചു വന്നു..

ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്..
ബോബി അജീനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ചിലത് കുറിക്കണം എന്നെനിക്കും തോന്നി. സത്യത്തില്‍ എനിക്കസൂയയാണ് അജീനോട്. വെറും സ്വന്തം കാര്യം നോക്കികളായിരുന്ന ഞാനടക്കമുള്ള ക്ലാസ്മേറ്റ്സിനെ ഇങ്ങനെ ഒന്നിപ്പിച്ചതിലും പഴയകാലത്തേക്ക് തിരിച്ച് കൊണ്ടു പോയതിനും. എത്ര മനോഹരമായാണ് അജീന്‍ ഈ ഓര്‍ക്യൂട്ട് കമ്യൂണിറ്റി നിലനിര്ത്തുന്നതും മുന്നോട്ടു കൊണ്ടു പോകുന്നതും. ഇതിന്റെ ആശയം ഷൈന്റെയാണെങ്കിലും നിരന്തരമായ പരിശ്രമം കൊണ്ട് ഇതിനെ ഇത്തരത്തില്‍ ആള്ത്താമസമുള്ളതാക്കി തീര്ത്തതില്‍ അജീന് വലിയ പങ്കുണ്ട്.
ജോലി, തിരക്ക്, പോളിസി എന്നിങ്ങനെ പലതും പറഞ്ഞ് നമ്മള്‍ ഇവിടെ പ്രതീക്ഷിക്കുന്ന പലരും മാറി നില്ക്കുമ്പോള്‍ അവരേക്കാളധികം സമ്മര്‍ദ്ദവും നിയന്ത്രണങ്ങളുമുള്ള ഒരു ഉത്തരവാദിത്തം നിര്‍ വഹിക്കുന്നതിനിടയിലാണ് അജീന്‍ നമ്മുടെ കമ്യൂണിറ്റിയേയും ഇപ്പോള്‍ ബ്ലോഗിനേയും സജീവമാക്കുന്നത്. പലപ്പോഴും ഇത് എന്റെ മേഖലയല്ല എന്ന അപകര്ഷതാ ബോധത്തോടെ വെറും വായനക്കാരനായി നില്ക്കാന്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന എന്നെ ഇതിലെ ഒരു സജീവ അംഗമാക്കിയതും അജീന്റെ ഇടപെടലുകളാണ്.
ബോബി പറഞ്ഞതു പോലെ കോളേജില്‍ വെച്ച് ഉണ്ടാക്കുവാന്‍ സാധിക്കാതെ പോയ ഒരു ഹ്രുദയ ബന്ധം ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ നിന്ന് അജീനുമായി ഉണ്ടാക്കാന്‍ ഈ കമ്യൂണിറ്റി മൂലം സാധിച്ചു.അതില്‍ അതിയായ സന്തോഷം ഉണ്ട്. കലാലയ കാലത്ത് അജീനുമായി ഒരു നല്ല സുഹ്രുത്ത് ബന്ധം ഉണ്ടാക്കണം എന്ന് മനസ്സില്‍ ആഗ്രഹിക്കുകയും അതിനായി ചില ചെറിയ ശ്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സാധിച്ചില്ല.
അധികനേരവും ചിരിച്ചു കൊണ്ടിരിക്കുകയും ചിരി നില്ക്കുന്ന നിമിഷം അടി പൊട്ടുന്ന പണി തുടങ്ങുകയും ചെയ്യുന്ന ഒരാളായാണ് കോളേജില്‍ ഞാന്‍ അജീനെ കണ്ടത്. കൊടൈക്കനാലിലെ രാത്രി സഞ്ചാരത്തില്‍ തമിഴന്മാരുമായി എന്തോ പറഞ്ഞ് തെറ്റി അടിയുടെ വക്കത്തെത്തി നില്ക്കുന്ന അജീന്റെ മുഖം ഇപ്പോഴൂം ഓര്മ്മയുണ്ട്. മഹാജനും ഞാനുമുള്‍പ്പെടെ അന്നാ തമിഴന്മാരുടെ കാല്‍ പിടിച്ചാണ് ആ രംഗം വഷളാകാതെ പരിഹരിച്ചത്. എല്ലാം പറഞ്ഞ് കോമ്പ്രമൈസ് ആക്കി പിരിഞ്ഞുപോകുമ്പോള്‍ വീണ്ടും അവരെ തെറി വിളിക്കാന്‍ തുനിഞ്ഞ അജീനെ പച്ചത്തെറി വിളിച്ചാണ് മഹാജന്‍ ശാന്തനാക്കിയത്.
അവസാന വര്ഷം മൂന്നു വര്ഷ എല്‍ എല്‍ ബിക്ക് പഠിക്കാനെത്തിയ ചില യമണ്ടന്‍ ഐറ്റങ്ങളുമായി പഞ്ചാരയടില്‍ മുഴുകുന്നത് കണ്ടപ്പോള്‍ ഇവന് ലിവളുമാരെയേ കിട്ടിയൊള്ളോ എന്ന് മനസ്സില്‍ ചോദിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട അജീന്‍ പരിപാടിയുടെ ഈ ഭാഗം താങ്കള്‍ക്കായി സമര്‍പ്പിക്കുന്നു.

Thursday, October 15, 2009
Wednesday, October 14, 2009
സക്കീര്‍ - ഒരോര്‍മ്മക്കുറിപ്പ്
നിങ്ങളോര്‍ക്കുന്നോ.. സക്കീറിനെ....
നിങ്ങളില്‍ പലര്‍ക്കും അവനെ അറിയില്ലായിരിക്കാം..
പലരും ഒരിക്കല്‍ പോലും അവനെ കണ്ടിട്ടുണ്ടായിരിക്കില്ല..
തിരുവനന്തപുരത്തിന്റെ .. അതോ കൊല്ലത്തിന്റെയോ..
കടല്‍ തീരത്തെ കൊച്ചു ഗ്രാമത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ട്
നിയമപഠനത്തിനെത്തിയവന്‍ ..
സ്വന്തം കൂരയില്‍ അടുപ്പ് പുകയുവാന്‍ പകലുകള്‍ അധ്വാനത്തിനും
രാത്രികള്‍ പഠനത്തിനും മാറ്റിവെച്ചവന്‍ ..
സക്കീര്‍ ..
എനിക്കവനെ മറക്കാനെ പറ്റുന്നില്ല..
ഒരോ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ച് കേള്‍ക്കുമ്പോഴും
മനസ്സില്‍ അവന്റെ ചിരിക്കുന്ന മുഖം തെളിയും..
വര്ഷമേറെയായിട്ടും ചുടു ചോര വീണുണങ്ങിയ
അവന്റെ കൊച്ചു കൂരയുടെ ചിത്രം മനസ്സില്‍
ഉണങ്ങാത്ത മുറിവായുണ്ട്..
സക്കീര്‍ .. ഈവനിങ്ങ് കോളേജിലെ എസ് എഫ് ഐയുടെ
സജീവപ്രവര്‍ത്തകനായിരുന്നു...
കോളെജിലെ നമ്മുടെ നാലാം വര്‍ഷം..
ഈവനിങ്ങ് കോളെജിന്റെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍
ചെയര്മാനായി അവനായിരുന്നു മല്സരിച്ചത്..
ഡേ കോളെജ് ഇലക്ഷനില്‍ ഉപയോഗിച്ച ബോര്‍ഡൂകളില്‍..
അവന്റെ പേര്‍ എഴുതിച്ചേര്ത്തത് ഞാനായിരുന്നു.
അങ്ങിനെയാണ് ഞാനവനെ പരിചയപ്പെടുന്നതും..
ഷൈനോ അതോ മൂപ്പനോ
അരാണവനെ എനിക്കു പരിചപ്പെടുത്തിയത്.
ആര്‍ക്കും ഇഷ്ടമാകുന്ന ഒരാള്‍..
ചിരിച്ചു കൊണ്ടല്ലാതെ ഞാനവനെ കണ്ടിട്ടേയില്ല.
ഇലക്ഷനില്‍ വിജയിയായത് അറിയിച്ച്
സഹായിച്ചതിന്‍ നന്ദി പറയാനാണ്
അന്നവന്‍ ഹോസ്റ്റലില്‍ വന്നത്..
ചിലവ് ചെയ്യാം എന്നു പറഞ്ഞ് കൂടെച്ചെല്ലുവാന്‍
എന്നെ നിര്‍ബന്ധിച്ചു..
സമയമുണ്ടല്ലോ പിന്നൊരിക്കലാകാം..
സത്യപ്രതിജ്ഞ കഴിയട്ടെ
എന്നു പറഞ്ഞ് അവനെ യാത്രയാക്കി..
യാത്ര പറഞ്ഞ് പോകുമ്പോള്‍ അവനൊപ്പം
കോളെജ് ജംഗ്ഷന്‍ വരെ കൂടെ പോകുകയും ചെയ്തു..
അറിഞ്ഞില്ലായിരുന്നു സുഹ്രുത്തേ
അതു നിന്റെ അവസാന യാത്രയായിരിക്കുമെന്ന്
അന്നു രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന അവനെ
വെട്ടി നുറുക്കിയ വാര്ത്ത കേട്ട്
ഞെട്ടിത്തരിച്ചു പോയി..
കോരിച്ചൊരിയുന്ന മഴ പെയ്ത ആ രാത്രിയില്‍
അവന്റെ വീട്ടിലേക്ക് നമ്മളില്‍ പലരും
ഒരുമിച്ചാണ് പോയത്.. ഓര്‍ക്കുന്നോ..
പ്രിയ സക്കീര്‍
കേവലം രണ്ടോ മൂന്നോ ദിവസത്തെ
പരിചമേ നീയുമായുണ്ടായിരുന്നുവെങ്കിലും
ഇന്നും മനസ്സില്‍ നീയുണ്ട്..
നിന്റെ ചിരിക്കുന്ന മുഖമുണ്ട്
ആ ഓര്മ്മയ്ക്കു മുമ്പില്‍ ഒരു പിടി
സ്നേഹപുഷ്പങ്ങള്‍
രഞ്ജിത് വിശ്വം.

Tuesday, October 13, 2009
ഒരു വിനോദ യാത്രയുടെ ഓര്‍മ്മ
കോളേജിലെ അഞ്ച് വര്ഷങ്ങളില്‍ എല്ലാ വര്ഷവും ടൂര്‍ എന്നു വിളിക്കുന്ന ലൈസന്സ്ഡ് അഴിഞ്ഞാടലിനു പോയിട്ടുണ്ടെങ്കിലും മനസ്സില്‍ ഏറ്റവും മധുരതരമായ ഓര്മ്മകളുള്ള ടൂര്‍ മൂന്നാം വര്ഷം കാട്ടുപോത്തിന്റെ പ്രക്രുതവും മാടപ്രാവിന്റെ ഹ്രുദയവുമുള്ള കോളെജ് ഷെവാസ്നെഗര്‍ ഹരിയുടെ നേത്രുത്വത്തില്‍ നടന്നതായിരുന്നു എന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. മൂന്നാര്‍ കറങ്ങി മറയൂര്‍ വഴി കൊഡൈക്കനാലില്‍ എത്തിയ ആ യാത്ര സംഘാടന മികവു കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.
ഷൈന്റെ പ്രിയപ്പെട്ട ചേട്ടന്റെ ആഥിത്യത്തില്‍ മറയൂരില്‍ തങ്ങിയ രാത്രിയും ക്യാമ്പ് ഫയറും. അശുപത്രി ക്വാര്‍ട്ടേഴ്സില്‍ മത്തി അടുക്കിയ പോലെ പായ വിരിച്ചു കിടന്നുറങ്ങിയതും മരം കോച്ചുന്ന തണുപ്പില്‍ പുതയ്ക്കാനായി സ്വന്തം ഉടുമുണ്ട് പോലും കിട്ടാതെ പാവം കാച്ചു പാതിരാത്രിയില്‍ എഴുന്നേറ്റ് നിലവിളിച്ചതുമൊക്കെ എങ്ങിനെ മറക്കും. അന്നവിടെ നിന്നും കിട്ടിയ ചന്ദന മുട്ടിയുടെ ഒരു കുഞ്ഞിക്കഷണം ഇപ്പോഴും വീട്ടില്‍ എന്റെ അലമാരയില്‍ ഭദ്രമായിരിപ്പുണ്ട്. ഓര്മ്മകളുടെ ചന്ദന സുഗന്ധവുമായി.
കൊഡൈക്കനാലിലെ ഗസ്റ്റ് ഹൌസിനു മുമ്പില്‍ രാവേറെ ചെല്ലും വരെ പാട്ടും കൂത്തുമായി കഴിഞ്ഞ രാത്രി പിറ്റേന്ന് കൊഡൈക്കനാല്‍ തടാകക്കരയിലൂടെ സൈക്കിളില്‍ സംഘമായി വട്ടം ചുറ്റിയതും സൈക്കിളിന്റെ മുമ്പില്‍ പെണ്‍കുട്ടികളെ കയറ്റി തന്റേടവും ഗ്ലാമറുമുള്ള ക്ലാസ് ചുള്ളന്മാര്‍ യുഗ്മഗാനം പാടിപ്പോയപ്പോള്‍ "ഏകാന്ത പധികന്‍ ഞാന്‍" എന്ന ശോക ഗാനവും പാടി പുറകെ പോയതും മറന്നിട്ടില്ല. മുരളിയുടെ സൈക്കിള്‍ കഥയും അന്നാണുണ്ടായത്.
അതി സാഹസികനായ ഹരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി തുഴയുന്ന ബോട്ടില്‍ കയറി തടാകത്തിനു നടുക്കെത്തി തിരിച്ചു തുഴയാനാവാതെ വട്ടം ചുറ്റിയതിന്റെ പേടി ഇപ്പോഴും വെള്ളം കാണുമ്പോഴുണ്ട്. മൂന്നു ദിവസത്തെ ടൂറിനു ശേഷവും മതിയാകാതെ ഒരു ദിവസം കൂടി പരിപാടി തുടര്ന്നാലോ എന്നു പോലും ഗൌരവകരമായ ആലോചന നടത്തിയിരുന്നു.
ക്ലാസ്സിലെ പല പെണ്‍കുട്ടികളോടും ഞാന്‍ ആദ്യമായി സംസാരിച്ചതും ആ ദിവസങ്ങളിലാണ്. മൂന്നാറില്‍ നിന്നും കൊഡൈക്കനാലിലേക്കുള്ള ചുരം കയറുമ്പോള്‍ ബസ്സിന്റെ സൈഡ് സീറ്റില്‍ ഏകനായിരുന്ന എന്റെ അടുത്ത് നമ്മുടെ ക്ലാസ്സിലെ ഏറ്റവും സുന്ദരി എന്നു ഞാന്‍ കരുതുന്ന പെണ്‍കുട്ടി വന്നിരുന്നതും മറന്നിട്ടില്ല. പൊതുവെ അന്തര്‍ മുഖനായിരുന്ന ഞാന്‍ കൂടുതല്‍ ചമ്മുകയും അവളെ നോക്കി ഒരു വളിച്ച ചിരി ചിരിക്കുകയും ചെയ്തു. കുറെ നേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ മസ്സില്‍ പിടിച്ചിരിക്കുന്ന എന്നോട് രഞ്ജിത് (സത്യമായിട്ടും അങ്ങിനെയാണ് വിളിച്ചത്) സമയമെന്തായി എന്നവള്‍ ചോദിച്ചു. ക്രുത്യ സമയം പറഞ്ഞ് വീണ്ടും ഞാന്‍ മസ്സിലു പിടുത്തം തുടര്ന്നു. കുറെ നേരം കഴിഞ്ഞ് അവള്‍ മറ്റൊരു സീറ്റിലേക്കും പോയി.
അങ്ങിനെ മനസ്സില്‍ എന്നും സുഖകരമായ ഓര്മ്മകളുണര്ത്തുന്ന ഒരു വിനോദ യാത്ര. അത് സംഘടിപ്പിച്ച ഹരിക്ക് നൂറു നന്ദി.
രഞ്ജിത് വിശ്വം

Monday, October 12, 2009
ഒരു പോസ്റ്റ് മോഡേണ്‍ പ്രണയ ലേഖനം
" നിശ്ശബ്ദതയുടെ അന്ധകാര വീഥികള്‍ പതിവിലും കൂടുതല്‍ നിഗൂഢമായ ഇരുളിമയാര്ന്നതായി തോന്നുന്നു...
അന്യാദ്രുശ്യമായ ഏതോ അവസ്ഥാന്തരങ്ങളിലൂടെ മനസ്സ് ഊളിയിടുകയാണ്.
ഈ സഞ്ചാരം എങ്ങോട്ടെന്നറിയില്ല..
ആര്‍ക്കും പിടിച്ചു കെട്ടാനാവാത്ത അശ്വവേഗത്തില്‍ പ്രണയം മുന്നോട്ട് കുതിക്കുകയാണ്.
ഒരു പക്ഷെ അനന്തതയുടെ അപാരതയില്‍ അത് വിലയം ചെയ്തേക്കാം..
കരിംകൂവള മിഴിപ്പൊയ്കകളില്‍ ഞാനെന്റെ പ്രണയം കൊണ്ടൊരു ചിറ കെട്ടും..
വഴിഞ്ഞൊഴുകുന്ന സ്നേഹജലം കൊണ്ട് ജീവിത ടര്‍ബൈന്‍ കറക്കി
ഭാവിയെ പ്രകാശപൂരിതമാക്കും..
കലാലയ ദിനങ്ങളുടെ ആവര്ത്തന വിരസതയില്‍..
കോളേജ് ലൈബ്രറിയുടെ മടുപ്പിക്കുന്ന നിശബ്ദതയില്‍
ഹ്രുദയം നെയ്ത ലോല വികാര തരംഗങ്ങള്‍.
ഒരു വയര്‍ ലെസ്സ് മെസ്സേജ് പോലെ പ്രസരിക്കുമെന്നു കരുതി
കാലങ്ങളോളം ഞാന്‍ കാത്തിരുന്നു..
ഇന്ന് ക്യാമ്പസ്സിലെ അവസാന മഴയും പെയ്തു തീര്ന്നിരിക്കുന്നു
ജീവിതത്തിന്റെ ഊഷരതയിലേക്കിനി
ഏതാനും കാലടികളുടെ അകലം മാത്രം
എന്റെ മനസ്സിന്റെ നിറക്കൂട്ടുകള്‍
ഇവിടെ തുറന്നു വെയ്ക്കുകയാണ്‍.."
യാദ്രുശ്ചികമായി കിട്ടിയ ഒരു പ്രണയലേഖനത്തിലെ ചില വരികളാണ് മുകളില്‍ എഴുതിയിരിക്കുന്നത്. 1991 മുതല്‍ 96 വരെ തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളെജില്‍ പഠനം നടത്തിയ ഒരു പോസ്റ്റ് മോഡേണ്‍ കവി പ്രിയതമയോടുള്ള തന്റെ പ്രണയം അറിയിക്കുവാന്‍ എഴുതിയതാണിവ. തികച്ചും സാധാരണക്കാരിയായ പെണ്‍കുട്ടി ഇത് വായിച്ച് അന്തം വിടുകയും ശബ്ദതാരാവലി , കേരളാ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹായം തേടുകയും ചെയ്തു. പുകള്‍പെറ്റ ഭാഷാ വിദഗ്ദ്ധര്‍ക്കു പോലും ഇതിന്റെ അന്തരാര്ത്ഥം ഗ്രഹിക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി മടിച്ചു മടിച്ചെങ്കിലും എഴുതിയ ആളെ തന്നെ സമീപിച്ചു. പല രീതിയില്‍ അദ്ദേഹം വിശദീകരിച്ചെങ്കിലും പെണ്‍കുട്ടിയുടെ സംശയങ്ങള്‍ മാറിയില്ല..
അവസാനം കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ഒരു ഘട്ടത്തില്‍.. "ഡേ.. എനിക്കു നിന്നെ ഇഷ്ടമാണെന്നാണ് എഴുതി വച്ചിരിക്കണത്" എന്നദ്ദേഹം വെളിപ്പെടുത്തി. ഇനി മേലാല്‍ മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യാം എന്ന ഉറപ്പിന്മേല്‍ അവള്‍ ആ പ്രണയം സ്വീകരിച്ചു..
അങ്ങിനെ നിയമ കലാലയത്തിന്റെ നിഗൂഢതകളില്‍ ജീവിച്ച ഒരു പോസ്റ്റ് മോഡേണ്‍ കവി കൂടി മനുഷ്യനായി..
രഞ്ജിത് വിശ്വം
Saturday, October 10, 2009
റഹ് മാന്റെ പ്രണയകഥ (കഥാപ്രസംഗം)
ഇതൊരു പ്രണയ കഥയാണ്. പ്രേമം എസ് എം എസ്സിലൂടെയും ഈ മെയിലിലൂടെയും ഒഴുകാന്‍ തുടങ്ങുന്നതിനു മുമ്പ് കടക്കണ്ണുകളും കള്ള നോട്ടങ്ങളും പ്രണയ സന്ദേശം കൈമാറിയിരുന്ന കാലം.
തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് ക്യാമ്പസ്.. സുഹ്രുത്തുക്കളെ കഥ നടക്കുന്നതിവിടെയാണ്...

ദാ.. ദങ്ങോട്ടു നോക്കൂ.. ആ വിദ്യാര്ത്ഥിക്കൂട്ടത്തിനിടയില്‍ നില്ക്കുന്ന യുവകോമളന്‍ ആരാണ്‍..
അവനെക്കുറിച്ച് പറയുകയാണെങ്കില്‍..
മിടുമിടുക്കന്‍ പയ്യനാണ്
ചക്കപ്പഴം പോലുള്ള മെയ്യാണ്
കോളേജിന്‍ ഓമന മോനാണ്
അവനെക്കുറിച്ച് പറയുകയാണെങ്കില്‍..
മിടുമിടുക്കന്‍ പയ്യനാണ്
ചക്കപ്പഴം പോലുള്ള മെയ്യാണ്
കോളേജിന്‍ ഓമന മോനാണ്
ക്യാമ്പസിലെല്ലാര്‍ക്കും തേനാണ്
പള്ളു പറയുന്ന ചുള്ളനെന്നാലും
ഉള്ളിന്റെ ഉള്ള് ചുവപ്പാണ്‍..
അതെ നമ്മുടെ കഥാനായകന്റെ പേരാണ്‍.. റഹ് മാന്‍
കൂട്ടുകാര്‍ക്കിടയില്‍ സ്വന്തം സ്കൂട്ടറില്‍ ജാടയിലിരിക്കുന്ന അവന്റെ അടുത്തേക്ക് തുടുത്ത മിഴികളുമായി ഒരു സുന്ദരാംഗി കടന്നു വരികയാണ്.. അവളെക്കണ്ടാല്‍ ആരും പാടിപ്പോകും...
സി എഫ് എല്‍ ബള്‍ബ് തെളിഞ്ഞതാണോ..
കൊന്നമരം പൂത്തുലഞ്ഞതാണോ
കൊല്ലത്തുന്നെങ്ങാനും വന്നതാണോ
ആരാണവള്‍ ... അവളാണ് നമ്മുടെ കഥാനായിക ഷൈനി..
നായിക മെല്ലെ അടുത്തേക്ക് വന്നു നായകന്‍ അവന്റെ സ്വത സിദ്ധമായ നാണത്തോടെ അവളെ നോക്കി ഇളിച്ചു കാട്ടി..
കൂട്ടൂകാര്‍ മുഖത്തോടു മുഖം നോക്കി ചിരിച്ചു..
എല്ലാവരെയും അല്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അവനോട് ചോദിച്ചു..
ലോ കോളെജ് ക്യാമ്പസില്‍
സ്കൂട്ടറേല് ...
എന്നെയും കൂടൊന്നു കോണ്ടുപോമോ
നായകന്റെ മുഖം ചുവന്നു തുടുത്തു
അവേശത്തോടെ അവന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു..
കോളെജ് ക്യാമ്പ്സിനെ കോരിത്തരിപ്പിച്ചു കൊണ്ട് ആ യുവമിഥുനങ്ങള്‍ സ്കൂട്ടറില്‍ പാഞ്ഞു പോയി.
കാലം കടന്നു പോയി.. കഥാ നായകന്‍ കോളേജിന്റെ എല്ലാമെല്ലാമായി.. കണ്ണായി കരളായി കണ്ണിലുണ്ണിയായി വിപ്ലവ നായകനായി..
കാലത്തിന്റെ കുത്തൊഴുക്കിനിടയില്‍ അവന്‍ തന്റെ പ്രേമത്തെ ഒരു നിമിഷത്തേക്കെങ്കിലും മറന്നു..
കോളേജ് ജീവിതം അവസാന നാളുകളിലേക്ക് കടന്നു..
കൊടിയും അടിയും .. ഒക്കെ മാറ്റിവെച്ച് എല്ലാവരും ഒന്നുചേര്ന്ന സമയം..
അഞ്ച് വര്ഷത്തെ നിറമുള്ള സ്മരണകള്‍ മനസ്സില്‍ തുടിച്ചുനിന്ന കാലം.
ഒരു നാള്‍ .. നൂറടിച്ച നിറവില്‍ ക്യാമ്പസിലെ മതിലില്‍ മാനം നോക്കി മലര്ന്നു കിടന്നപ്പോഴാണ്‍.. നമ്മുടെ കഥാനായകന് ഉള്വിളിയുണ്ടായത്..
അവള്‍ തന്റെ കഥ നായിക....... അവളിപ്പോള്‍ എവിടെയായിരിക്കും.. തന്നെക്കുറിച്ചോര്‍ക്കുന്നുണ്ടാകുമോ.....
മതിലില്‍ മലര്ന്നു കിടന്നവന്‍ നീട്ടിപ്പാടി..
അനുവാദമില്ലാതെ അടുത്തുവന്നു..

എന്റെ ബ്രേക്കില്ലാ സ്കൂട്ടറില്‍ കയറിയിരുന്നു.
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിച്ചു കളിച്ചു നീ തുറന്നു..
അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി..
അത് കണ്ടു വന്ന കൂട്ടുകാര്‍ക്കും സങ്കടം സഹിക്കാന്‍ പറ്റിയില്ല
ഒരല്പം ശാന്തി തേടി എല്ലാവരും പ്രശാന്ത് ബാറിലേക്ക് നീങ്ങി
അന്നു രാത്രി.. കള്ള് ബാക്കി വെച്ച അല്പം സ്വബോധം കൊണ്ട് അവന്‍ തീരുമാനിച്ചു..
അവള്‍ അവന്റേതാണെന്ന്..
അവനു വേണ്ടി പ്രണയഗാനം പാടാന്‍ ..
അനശ്വര ഹിന്ദി പ്രണയഗാനങ്ങളുടെ ചക്രവര്ത്തി ടെറസ്സിലെത്തി
അവരൊരൊമിച്ചു പാടി..
ദില്‍ ഹേ കി മാന്‍ താ നഹീ..
(മനസ്സിനിട്ട് വെറുതെ മാന്തല്ലേ .. എന്നു മലയാളം)
പിന്നെ അവന്‍ കാത്തു നിന്നില്ല.. പിറ്റേന്നു തന്നെ തന്റെ പ്രണയം അവളോട് തുറന്നു പറഞ്ഞു..
മറുപടിയായി അവളൊരു ചെറുപുഞ്ചിരി അവനു നല്കി..
എന്നിട്ടു പാടി
കുന്നു കുഴി കോളനി തഴുകി വരും
പന്നക്കാറ്റേ
ആരോടും പറയരുതീ പ്രേമത്തിന്‍
ദിവ്യ രഹസ്യം....
അങ്ങിനെ ആ അനുരാഗ വല്ലരി അഞ്ചാം വര്ഷത്തില്‍ പൂത്തു..
പിന്നീട് തളിര്ത്തു.. വലിയ മരമായി..
അ മരത്തിനു കുഞ്ഞിത്തൈകള്‍ ഉണ്ടായി..
അങ്ങിനെ ലോകാവസാനം വരെ അവര്‍ സുഖമായി വാണു..
എന്റെ കഥ ഇവിടെ പൂര്ണമാകുന്നു..

....................................................................................................................................................................
ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.. ങേ.... അല്ലെന്നോ... അടി മേടിക്കുമെന്നോ.... അയ്യോ..
രഞ്ജിത് വിശ്വം
Friday, October 9, 2009
ലോ ബ്രേക്കേഴ്സ് വാല്‍ ചുരുട്ടേഴ്സ് ആയ കഥ
പുലികളും പുപ്പുലികളും എലികളും മറ്റു വന്യമ്രുഗങ്ങളുമൊക്കെ (പേര് പറയുന്നില്ല..) തിങ്ങി നിറഞ്ഞ നമ്മുടെ ക്ലാസിലെ എല്ലാവരും ചുണ്ടെലികളായ ഒരു സംഭവമുണ്ട്. ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. മറക്കാന്‍ വഴിയില്ല എന്നാലും ഒന്നു കൂടി പറയാം.
LAW BREAKERS ON RAMPAGE എന്നെഴുതിയ ടൂറിസ്റ്റ് ബസ് കൊടൈക്കനാല്‍ ചുരം കയറുകയാണ്. ബസ്സിന്റെ ബാക്ക് സീറ്റില്‍ മയക്കത്തിലായിരുന്ന ഞാന്‍ എന്തോശബ്ദം കേട്ട് ഞെട്ടിയുണര്ന്നു. നോക്കുമ്പോള്‍ ബസ് ചുരത്തില്‍ നിര്ത്തിയിട്ടിരിക്കുന്നു. പുറത്തുനിന്നും അട്ടഹാസങ്ങളുംതെറിവിളിയുമെല്ലാം കേള്‍ക്കാം. ഞാന്‍ പതുക്കെ പുറത്തിറങ്ങി. പുറത്തെ കാഴ്ച്ച കണ്ട് ഞെട്ടിപ്പോയി. നമ്മുടെ പ്രിയപ്പെട്ട ഡെവിള്‍ ഇതാ ഒരു കത്തിയുമായി നില്ക്കുന്നു.(സത്യത്തില്‍ കത്തിയല്ല കൈയ്യിലുണ്ടായിരുന്നത് കഥയ്ക്കുവേണ്ടി കത്തിയാക്കിയതാണ്) കത്തി ഒരു തമിഴനു നേരെയാണ് ചൂണ്ടിയിരിക്കുന്നത്. അയാള്‍ കിടുകിടാ വിറയ്ക്കുന്നുണ്ട്.
ഒന്നും മനസ്സിലായില്ല. ഞാന്‍ പതുക്കെ സന്തോഷിനെ തോണ്ടി വിളിച്ചു.. ആ &%$# ന്റെ ലോറി നമ്മുടെ ബസ്സിന് സൈഡ് തന്നില്ല. ലോറി മാറ്റാന്‍ പറഞ്ഞ നമ്മുടെ ഡ്രൈവറെ അവന്‍ തല്ലാന്‍ വന്നു. അങ്ങിനെയങ്ങ് വിടാന്‍ പറ്റുമോ.. പ്രമുഖ പുലികളെല്ലാം കളത്തിലുണ്ട്. ഉണ്ണി ,അജീന്‍ ,കാച്ചു വെട്ടി, മുരളി എന്നിവരുടെ നേത്രുത്വത്തിലാണ് കലാപരിപാടികള്‍. സെക്കന്റിന്‍ ഒന്നെന്ന കണക്കില്‍ ഡ്രൈവറെ തല്ലാന്‍ ചെല്ലുന്ന ടൂര്‍ സംഘാടക സമിതി ചെയര്മാന്‍ ശ്രീ വെട്ടിയെ തടയുകയാണ് ഷൈനിന്റെ പ്രധാന പണി.
കത്തിന്മുനയില്‍ നില്ക്കുന്ന ഡ്രൈവര്‍ ജീവഭയത്താല്‍ മാപ്പു പറഞ്ഞു. ലോറി പിന്നോട്ടെടുത്തു. ബസ് ലോറിയെ കടന്നു മാറ്റി നിര്ത്തി. യാത്ര തുടര്ന്ന ലോറിയുടെ പുറകിലേക്ക് ഉന്നം വെച്ച് ഡെവിള്‍ ഒരു കല്ലെടുത്തെറിഞ്ഞു. ദാ കിടക്കുന്നു ലോറിയുടെ പുറകിലെ സിഗ്നല്‍ ബള്‍ബ് പല കഷണങ്ങളായി താഴെ. വിജയശ്രീലാളിതരായി വീര സേനാനികള്‍ തിരിച്ചെത്തി. വീരക്രുത്യത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞ് കൊടൈക്കാനിലെത്തിയതറിഞ്ഞില്ല.
രാത്രി ഏറെ വൈകിയിരുന്നതിനാല്‍ ഹോട്ടലിലെത്തി മുറിയെടുത്തപ്പോഴേക്കും നേരം പുലരാറായിരുന്നു. അന്ന് മുഴുവന്‍ കൊടൈക്കനാലാണ്‍. അതുകൊണ്ട് അതിരാവിലെ എഴുന്നേല്ക്കണ്ട കാര്യമില്ല. എങ്കിലും കിടന്നുറങ്ങാനല്ലല്ലോ ഇങ്ങോട്ടു വന്നത്. പ്രഭാതത്തിലെ തണുപ്പ് ഒന്നാസ്വദിച്ചൊരു സിഗരറ്റ് വലിക്കാം എന്നു കരുതി പുറത്തേക്കിറങ്ങി..
ബോബിയും ഉണ്ട് കൂടെ
ഡാ..*&%$&# മോനേ..
ഞങ്ങള്‍ രണ്ടു പേരും പരസ്പരം നോക്കി.. ഇവിടെയാരാണോ നമ്മളെ തെറി വിളിക്കാന്‍ അതും തമിഴില്‍..
അതാ വീണ്ടും തെറി.. ഞങ്ങള്‍ മുകളിലേക്ക് നോക്കി.. അവിടെ ഒരുല്സവത്തിന്റെ ആള്‍..
അരുടെയൊക്കെ മുഖത്ത് നോട്ടമെത്തിയോ അവരെല്ലാം തെറി വിളിച്ചു.. ഇതെന്തു കഥ..
അപ്പോഴേക്കും കോവളം ചെല്ലപ്പന്‍ ജി ഓടി വന്നു.. രാവിലെ ചായ കുടിക്കാനിറങ്ങിയ അവനെ കുറെ തമിഴന്മാര്‍ തടഞ്ഞു വെച്ച് ചീത്ത വിളിച്ചുവത്രേ..
സംഭവം എന്തോ പന്തികേടുണ്ടെന്നു മനസ്സിലായി ഞങ്ങള്‍ പതിയെ റൂമിലേക്ക് വലിഞ്ഞു..
സമയം ചെല്ലുന്തോറും പുറത്തെ ആള്‍ക്കൂട്ടം വലുതായിക്കൊണ്ടിരുന്നു.. ആരൊക്കെ പുറത്തിറങ്ങിയോ അവര്‍ക്കൊക്കെ തെറിവിളി കിട്ടി..
ജനലിനിടവഴി ഇടയ്ക്കൊന്ന് പുറത്തേക്കെത്തി നോക്കിയപ്പോള്‍ കണ്ട രൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. രാത്രിയില്‍ കത്തി മുനയില്‍ വിറച്ചു നിന്ന ലോറി ഡ്രൈവര്‍
കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.. സംഗതി ഗുരുതരമാണ്
നൂറോളം ലോറിയുള്ള ഒരു വേദനിക്കുന്ന കോടീശ്വരന്റെ അരുമ ഡ്രൈവറെയാണ് LAW BREAKERS എല്ലാം കൂടി RAMPAGE ചെയ്തത്.
ഹോട്ടല്‍ മുതലാളിയുടെ സഹായം തേടി ..ആള്‍ ഒരു മലയാളിയാണ് കൊടൈക്കനാലില്‍ അത്യാവശ്യം സ്വാധീനമുള്ളയാള്‍
സഹായിക്കാമെന്നേറ്റ് അദ്ദേഹം ലോറി മുതലാളിയെ കാണാന്‍ പോയി. തിരിച്ചു വന്നപ്പോള്‍ പറഞ്ഞത് കേട്ട് എല്ലാവരും തലയില്‍ കൈ വെച്ചിരുന്നു,
ലോറി ചുരത്തില്‍ വെച്ച് തടഞ്ഞ് ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലോറിയിലെ ലോഡ് കൊക്കയില്‍ തള്ളി എന്നും അതിന്റെ നഷ്ടപരിഹാരം ഇരുപതിനായിരം രൂപ കൊടുത്താലെ ഇവിടെനിന്നും വിടൂ എന്നും..
തലേന്നത്തെ പ്രധാന താരങ്ങളൊന്നും റൂമിന് പുറത്തിറങ്ങിയില്ല.. ഇടയ്ക്കരോ നോക്കിയപ്പോള്‍ വാളിന്റെ തിളക്കം കണ്ടു എന്നു പറഞ്ഞതോടെ സംഗതിയാകെ കൈവിട്ടൂ.. കൈയ്യും കാലുമൊക്കെ ഒരു കുഴപ്പവുമില്ലാതെ മര്യാദയ്ക്കുണ്ടായിട്ടു തന്നെ കോളെജില്‍ ജീവിക്കുവാന്‍ പറ്റുന്നില്ല .
അജീന്‍ മാത്രം പുറത്തു പോകുമെന്ന് വാശി പിടിച്ചെങ്കിലും വാളിന്റെ തിളക്കം കണ്ടതോടു കൂടി അദ്ദേഹവും ശാന്തനായി ഒരു മൂലയ്ക്കിരുന്നു.
കൂട്ടത്തിലെ പെണ്‍പുലികളെല്ലാം കരച്ചില്‍ തുടങ്ങി.. കൂടെ ചില ആണ്‍ എലികളും ചേര്ന്നു.. മനസ്സില്‍ കരച്ചില്‍ വന്നെങ്കിലും അത് പുറത്തു കാണിക്കാതെ പ്രശ്നപരിഹാരത്തിനായി ഞാനുള്‍പ്പടെയുള്ളവര്‍ ഓടി നടന്നു..
ഹോട്ടല്‍ മുതലാളിയുടെ നേത്രുത്വത്തില്‍ ഒത്തു തീര്‍പ്പു ചര്‍ച്ച.. നമ്മുടെ ഭാഗത്തെ പ്രതിനിധീകരിച്ച് ആരു പോകും . ഡ്രൈവര്‍ക്ക് മുഖപരിചയം ഉള്ള ആരെങ്കിലുമാണെങ്കില്‍ അടി ഉറപ്പ്. കണ്ടാല്‍ ഒരു മാന്യന്‍ ലുക്ക് വേണം താനും.
ബോബി പോകാം എന്നു പറഞ്ഞെങ്കിലും ഒരടി താങ്ങാനുള്ള കരുത്തില്ല എന്ന കാരണത്താല്‍ അവനെ ഒഴിവാക്കി.
അവസാനം ആളെ കണ്ടെത്തി.. നൈനാന്‍.. കൈയ്യിലിരിപ്പ് പോലെയല്ല കണ്ടാല്‍ പരമ മാന്യന്‍.. തേനും പാലുമൊഴുകുന്ന സംസാരശൈലി..
ആ കുരിശ് നൈനാന്‍ തന്നെ ചുമന്നു..
ചര്‍ച്ച പാതി കഴിഞ്ഞ് തിരിച്ചു വന്ന നൈനാന്‍ കാര്യം പറഞ്ഞു.. ഇരുപതിനായിരം രൂപ എന്നത് അയ്യായിരം ആയി കുറഞ്ഞിട്ടുണ്ട്.. അതു കൊടുക്കാതെ വിടില്ല..
ഞാനൊന്നു പോയി സംസാരിച്ചാലോ.. അങ്ങിനെ പറഞ്ഞാല്‍ പറ്റില്ലലോ ലോറിയുടെ പുറകിലെ ഒരു ബള്‍ബ് അല്ലേ പൊട്ടിയുള്ളൂ ..അജീന്‍ പോകാനൊരുങ്ങി..
ഷൈന്‍ തനിക്കറിയാവുന്ന മുഴുവന്‍ തെറിയും വിളിച്ച് അജീനെ തളച്ചു..
എല്ലാവരും ഒത്തുചേര്ന്നു എന്തു ചെയ്യും.. അയ്യായിരം രൂപ അന്നത്ര നിസ്സാര തുകയല്ല..
വികാരധീനരായ ചില പെണ്‍കിടാങ്ങള്‍ മാല വള തുടങ്ങിയവ ഊരാന്‍ തുടങ്ങി
തന്റെ പേഴ്സ് എടുത്ത് മുന്നിലേക്കിട്ട് ചെല്ലപ്പന്‍ പൊട്ടിക്കരഞ്ഞു..
അങ്ങിനെ അയ്യായിരം രൂപ കൊടുത്തു പണ്ടാരടങ്ങാന്‍ തീരുമാനമായി..
ക്ലാസ്സില്‍ ഒരു പാര്‍ട്ടി നടത്തിയാല്‍ നൂറു രൂപ പിരിയാന്‍ ബുദ്ധിമുട്ടുള്ള സ്ഥാനത്ത് അഞ്ച് മിനിട്ടു കൊണ്ടാണ്‍ അയ്യായിരം രൂപ പിരിഞ്ഞത്..
Law Breakers ആണെങ്കിലും എല്ല് ബ്രേക്ക് ആകുന്നത് ആര്‍ക്കാണിഷ്ടം..
അങ്ങിനെ അയ്യായിരം രൂപ വയറു നിറയെ തെറി വിളി..പിന്നെ ഒത്തു തീര്‍പ്പിനു പോയ നൈനാന് അതിനിടയില്‍ കൊടുത്ത രണ്ടുമൂന്ന് ഞോണ്ടല്‍ എന്നിവ കൊണ്ട് ബോധിച്ച് കോടീശ്വരനും സംഘവും മടങ്ങി..
ലോ ബ്രേക്കേഴ്സ് വാല്‍ ചുരുട്ടേഴ്സ് ആയി മലയിറങ്ങിപ്പോന്നു,,
ശുഭം..
രഞ്ജിത് വിശ്വം
*സംഭവം ക്രുത്യമായി ഓര്മ്മയില്‍ വരാത്തതിനാല്‍ കുറെയെല്ലാം ഭാവനയില്‍ നിന്നും സ്രുഷ്ടിച്ചതാണ്. ക്രുത്യമായി ഓര്‍ക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തിരുത്തല്‍ നടത്താം

Thursday, October 8, 2009
ലോ കോളേജിലെ എന്റെ പെണ്ണനുഭവങ്ങള്‍
രഞ്ജിത് വിശ്വം
ലോ കോളേജ് എന്ന അന്യഗ്രഹ ലോകത്തേക്ക് ആദ്യം കാലെടുത്തു കുത്തിയപ്പോള്‍ മുതല്‍ അഞ്ച് വര്ഷത്തിനു ശേഷം അവിടെ നിന്നിറങ്ങുമ്പോള്‍ വരെ ഞാനനുഭവിച്ച ഏറ്റവും പ്രധാന പ്രശ്നം എങ്ങിനെ പെണ്‍കുട്ടികളെ നേരിടാം എന്നതായിരുന്നു.പ്രീ ഡിഗ്രീ വരെ ബോയ്സ് സ്കൂളിലും കോളേജിലുമായി പഠിച്ചതിനാലും സ്വതവേ ഉള്ള നാണം കൊണ്ടും പെണ്‍കുട്ടികളുമായി ഇടപഴകാന്‍ എനിക്ക് വല്ലാത്ത മടിയും നാണവുമായിരുന്നു.
കോളെജില്‍ ഞാന്‍ ആദ്യം പരിചയപ്പെടുന്ന പെണ്ണ് ആഭ എന്ന രണ്ടാം വര്ഷ എല്‍ എല്‍ ബി ക്കാരി സീനിയറിനെയാണ്.. ഗണപതിക്കു വെച്ചത് ശരിയായില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ അതിനു ശേഷം ഒരു പെണ്ണു പോലും വെറുതെ ടൈം പാസിനു പോലും എന്നെ നോക്കിയിട്ടില്ല.
കോളേജിന്റെ ആദ്യ വര്ഷങ്ങളില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കുഴഞ്ഞു മറിയുന്ന അഗസ്റ്റിനെയൊക്കെ ഭക്ത്യാദരപൂര്‍വ്വം നോക്കി നിന്നു.. അവന്റെ പെണ്‍കഥകള്‍ ആരാധനയോടെ കേട്ടിരുന്നു. ഇതൊക്കെ വെറും പുല്ലടേ എന്ന് അഗസ്റ്റിന്‍ പല പ്രാവശ്യം പറയുമെങ്കിലും എന്റെ മുമ്പില്‍ അതൊരു വന്മരമായിത്തന്നെ നിന്നു.
ഒരു പൂവാലനാകാനുള്ള എന്റെ എല്ലാ മോഹങ്ങളേയും തകര്ത്തു കളഞ്ഞു കൊണ്ടാണ് മനോഹരമായ ഒരു ചെല്ലപ്പേര് എനിക്കു ലഭിച്ചത്. അത് കോളേജില്‍ മുഴുവന്‍ പ്രശസ്തമായതോടെ ഇനിയെങ്ങാനും ഇവനെ ചിരിച്ചു കാണിച്ചാല്‍ തങ്ങള്‍ക്കും ആ പേരിന്റെ പങ്ക്‍ കിട്ടുമോ എന്നു ഭയന്നിട്ടാകണം പെണ്‍കുട്ടികള്‍ ഞാന്‍ പോകുന്ന വഴിയേ പോലും വരാതായി..
വര്ഷങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ലഭിച്ച പരിചയവും തൊലിക്കട്ടിയിലുണ്ടായ നേരീയ വര്‍ദ്ധനയും കൊണ്ട് ക്ലാസിലെ പെണ്‍കുട്ടികളുടെ ബി ടീമില്‍ എനിക്കു ചില്ലറ സ്വാധീനം ചെലുത്താനായി. നാട്ടിലും വീട്ടിലുമൊക്കെ ഞാന്‍ കണ്ട് പരിചയിച്ച പെണ്‍കുട്ടികളുടെ രൂപവും ഭാവവും ഒക്കെയുള്ളവരായിരുന്നതിനാല്‍ അവരോടൊക്കെ സംസാരിക്കുക താരതമ്യേന എളുപ്പമായിരുന്നു.
അപ്പോഴും ഞാന്‍ പേടിയോടെ കണ്ടിരുന്ന എലൈറ്റ് ക്ലാസുമായി യാതൊരു വിധ നയതന്ത്രബന്ധവും എനിക്കുണ്ടാക്കുവാന്‍ സാധിച്ചില്ല. അജ്മല്‍, നിസ്സാര്‍, മുരളി ,ഷൈന്‍ തുടങ്ങിയ പൂവാലപ്പുലികള്‍ ആ മേഖലയില്‍ പയറ്റുന്നതും ഉദ്ദേശം സാധിക്കാതെ നിരാശരാകുന്നതും ഞാന്‍ നിര്‍ വികാരനായി നോക്കി നിന്നു.
അക്കാലത്ത് രാത്രിയില്‍ കാണുന്ന ഏറ്റവും വലിയ പേടി സ്വപ്നം ഷമ്മി ഭട്ട് എന്ന ബോബെ ഇറക്കുമതി എന്നോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വരുന്നു എന്നതായിരുന്നു. ഈസും വാസും എന്താണെന്ന് കടുപ്പിച്ച് ചോദിച്ചാല്‍ നിന്നു വിയര്‍ക്കുന്ന ഞാനാണ് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പോകുന്നത്. എന്റെ പട്ടി പോകും..

Tuesday, October 6, 2009
hlo frnds
the blog says there had been 80 visitors till now but nobody is contributing. folks why dont we make this place a little lively....plssssssss
Sunday, October 4, 2009
Saturday, October 3, 2009
Orma - Mens Day
Do anyone of you remember this procession
Who is This terrorist? Any Idea ? and Name the uncivilised person walking behind him
Real Police and Duplicate terrorist - a popular photo of that time
I got these photos from kuttusan's (Shiju) orkut album. If any one has any other photos please mail to ormaglc@gmail.com
Write your comments by clicking the "post comment" link shown below.
you can post comments using g mail user name and password
Friday, October 2, 2009
ORMA's BLOG
Dear Friends,
So let's start blogging. Please send the mail id of all members to make it a private blog. We can post news pictures and anything we want in this blog. After getting your mail ids we can convert it as a private blog then only members can read , post and comment.
Please send a mail to : ormaglc@gmail.com

Welcome to the world of BLOGGING.
Subscribe to:
Posts (Atom)