Thursday, October 8, 2009

ലോ കോളേജിലെ എന്റെ പെണ്ണനുഭവങ്ങള്‍

രഞ്ജിത് വിശ്വം
 ലോ കോളേജ് എന്ന അന്യഗ്രഹ ലോകത്തേക്ക് ആദ്യം കാലെടുത്തു കുത്തിയപ്പോള്‍ മുതല്‍ അഞ്ച് വര്ഷത്തിനു ശേഷം അവിടെ നിന്നിറങ്ങുമ്പോള്‍ വരെ ഞാനനുഭവിച്ച ഏറ്റവും പ്രധാന പ്രശ്നം എങ്ങിനെ പെണ്‍കുട്ടികളെ നേരിടാം എന്നതായിരുന്നു.പ്രീ ഡിഗ്രീ വരെ ബോയ്സ് സ്കൂളിലും കോളേജിലുമായി പഠിച്ചതിനാലും സ്വതവേ ഉള്ള നാണം കൊണ്ടും പെണ്‍കുട്ടികളുമായി ഇടപഴകാന്‍ എനിക്ക് വല്ലാത്ത മടിയും നാണവുമായിരുന്നു.

കോളെജില്‍ ഞാന്‍ ആദ്യം പരിചയപ്പെടുന്ന പെണ്ണ് ആഭ എന്ന രണ്ടാം വര്ഷ എല്‍ എല്‍ ബി ക്കാരി സീനിയറിനെയാണ്..  ഗണപതിക്കു വെച്ചത് ശരിയായില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ അതിനു ശേഷം ഒരു പെണ്ണു പോലും വെറുതെ ടൈം പാസിനു പോലും എന്നെ നോക്കിയിട്ടില്ല.

കോളേജിന്റെ ആദ്യ വര്ഷങ്ങളില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കുഴഞ്ഞു മറിയുന്ന അഗസ്റ്റിനെയൊക്കെ ഭക്ത്യാദരപൂര്‍വ്വം നോക്കി നിന്നു.. അവന്റെ പെണ്‍കഥകള്‍ ആരാധനയോടെ കേട്ടിരുന്നു. ഇതൊക്കെ വെറും പുല്ലടേ എന്ന് അഗസ്റ്റിന്‍ പല പ്രാവശ്യം പറയുമെങ്കിലും എന്റെ മുമ്പില്‍ അതൊരു വന്മരമായിത്തന്നെ നിന്നു.

ഒരു പൂവാലനാകാനുള്ള എന്റെ എല്ലാ മോഹങ്ങളേയും തകര്ത്തു കളഞ്ഞു കൊണ്ടാണ് മനോഹരമായ ഒരു ചെല്ലപ്പേര് എനിക്കു ലഭിച്ചത്. അത് കോളേജില്‍ മുഴുവന്‍ പ്രശസ്തമായതോടെ ഇനിയെങ്ങാനും ഇവനെ ചിരിച്ചു കാണിച്ചാല്‍ തങ്ങള്‍ക്കും ആ പേരിന്റെ പങ്ക്‍ കിട്ടുമോ എന്നു ഭയന്നിട്ടാകണം പെണ്‍കുട്ടികള്‍ ഞാന്‍ പോകുന്ന വഴിയേ പോലും വരാതായി..

വര്ഷങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ലഭിച്ച പരിചയവും തൊലിക്കട്ടിയിലുണ്ടായ നേരീയ വര്‍ദ്ധനയും കൊണ്ട് ക്ലാസിലെ പെണ്‍കുട്ടികളുടെ ബി ടീമില്‍ എനിക്കു ചില്ലറ സ്വാധീനം ചെലുത്താനായി. നാട്ടിലും വീട്ടിലുമൊക്കെ ഞാന്‍ കണ്ട് പരിചയിച്ച പെണ്‍കുട്ടികളുടെ രൂപവും ഭാവവും ഒക്കെയുള്ളവരായിരുന്നതിനാല്‍  അവരോടൊക്കെ സംസാരിക്കുക താരതമ്യേന എളുപ്പമായിരുന്നു.

അപ്പോഴും ഞാന്‍ പേടിയോടെ കണ്ടിരുന്ന എലൈറ്റ് ക്ലാസുമായി യാതൊരു വിധ നയതന്ത്രബന്ധവും എനിക്കുണ്ടാക്കുവാന്‍ സാധിച്ചില്ല. അജ്മല്‍, നിസ്സാര്‍, മുരളി ,ഷൈന്‍ തുടങ്ങിയ പൂവാലപ്പുലികള്‍ ആ മേഖലയില്‍ പയറ്റുന്നതും ഉദ്ദേശം സാധിക്കാതെ നിരാശരാകുന്നതും ഞാന്‍ നിര്‍ വികാരനായി നോക്കി നിന്നു.

അക്കാലത്ത് രാത്രിയില്‍ കാണുന്ന ഏറ്റവും വലിയ പേടി സ്വപ്നം ഷമ്മി ഭട്ട് എന്ന ബോബെ ഇറക്കുമതി എന്നോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വരുന്നു എന്നതായിരുന്നു. ഈസും വാസും എന്താണെന്ന് കടുപ്പിച്ച് ചോദിച്ചാല്‍ നിന്നു വിയര്‍ക്കുന്ന ഞാനാണ് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പോകുന്നത്. എന്റെ പട്ടി പോകും..



9 comments:

boby kurian said...

renjith, great. eagerly waiting for the next episode. this is your oppurtunity to get even with your alleged tormenters.
hope now everybody will start sharing their experiences.

Anmol Yaaden.. said...

machaan...hope u r aware about the scope of section 499 and 500 of Indian Penal Code and the scope to include blog hosting and comments made thereon in its purview...if not continue..will advice u how to defend at least .....

ajeen said...

ranjith proceed ahead undeterred by the veiled threats of a legal action. :))
will cross the bridge after reaching the bridge

ajeen said...

ranjith u shld ass ur luv letter experience frm ur blog here for the readers here.
http://rvonline.blogspot.com/2009/09/blog-post.html

Unknown said...

machan i was reading ur comments in boby's topic.right now i am not interested to make any comment on it. u should understand one thing, i have not done anything with intend to harm u.really i was under the belief that manu had some ----- to u.please ignore it.

രഞ്ജിത് വിശ്വം I ranji said...

Dear Nizar
Please don't take any thing written here or in orkut community seriously. We, the active members of the community are trying to attract all our classmates in to the discussions. It was just meant to provoke you.
Really I never expected such a formal serious response from you.
രണ്ട് തെറി വിളിക്കടോ.. അതു കേള്‍ക്കാനല്ലേ ഇതൊക്കെ ചെയ്യുന്നത്..ഹി ഹി

boby kurian said...

Nizar, don't be so harsh on renjith. i think the above blog is one of funniest pieces i have ever read. Renjith has got talent, that is for certain. shouldn't discourage him.

ajeen said...

may i enter the fray.....wrong on nizars part to take it seriously....further how can bobby think that this will discourage ranjith....dare not
its getting so interesting nd in no mood to let it pass
hey guys all of a sudden u all became so serious in life or what...is this also a part of global warming..hope not

SHINE ABDUL HAQ said...

Machaney, sorry Ranjith Viswam ennu mai.. thanne vilikkum. Go ahead we r waiting for the next episode.