Friday, October 9, 2009

ലോ ബ്രേക്കേഴ്സ് വാല്‍ ചുരുട്ടേഴ്സ് ആയ കഥ

പുലികളും പുപ്പുലികളും എലികളും മറ്റു വന്യമ്രുഗങ്ങളുമൊക്കെ (പേര് പറയുന്നില്ല..) തിങ്ങി നിറഞ്ഞ നമ്മുടെ ക്ലാസിലെ എല്ലാവരും ചുണ്ടെലികളായ ഒരു സംഭവമുണ്ട്. ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. മറക്കാന്‍ വഴിയില്ല എന്നാലും ഒന്നു കൂടി പറയാം.

LAW BREAKERS ON RAMPAGE എന്നെഴുതിയ ടൂറിസ്റ്റ് ബസ് കൊടൈക്കനാല്‍  ചുരം കയറുകയാണ്. ബസ്സിന്റെ ബാക്ക് സീറ്റില്‍ മയക്കത്തിലായിരുന്ന ഞാന്‍ എന്തോശബ്ദം കേട്ട് ഞെട്ടിയുണര്ന്നു. നോക്കുമ്പോള്‍ ബസ് ചുരത്തില്‍ നിര്ത്തിയിട്ടിരിക്കുന്നു. പുറത്തുനിന്നും അട്ടഹാസങ്ങളുംതെറിവിളിയുമെല്ലാം കേള്‍ക്കാം. ഞാന്‍ പതുക്കെ പുറത്തിറങ്ങി. പുറത്തെ കാഴ്ച്ച കണ്ട് ഞെട്ടിപ്പോയി. നമ്മുടെ പ്രിയപ്പെട്ട ഡെവിള്‍  ഇതാ ഒരു കത്തിയുമായി നില്ക്കുന്നു.(സത്യത്തില്‍ കത്തിയല്ല കൈയ്യിലുണ്ടായിരുന്നത് കഥയ്ക്കുവേണ്ടി കത്തിയാക്കിയതാണ്) കത്തി ഒരു തമിഴനു നേരെയാണ് ചൂണ്ടിയിരിക്കുന്നത്. അയാള്‍ കിടുകിടാ വിറയ്ക്കുന്നുണ്ട്.

ഒന്നും മനസ്സിലായില്ല. ഞാന്‍ പതുക്കെ സന്തോഷിനെ തോണ്ടി വിളിച്ചു.. ആ &%$# ന്റെ ലോറി നമ്മുടെ ബസ്സിന് സൈഡ് തന്നില്ല. ലോറി മാറ്റാന്‍ പറഞ്ഞ നമ്മുടെ ഡ്രൈവറെ അവന്‍ തല്ലാന്‍ വന്നു. അങ്ങിനെയങ്ങ് വിടാന്‍ പറ്റുമോ.. പ്രമുഖ പുലികളെല്ലാം കളത്തിലുണ്ട്. ഉണ്ണി ,അജീന്‍ ,കാച്ചു വെട്ടി, മുരളി എന്നിവരുടെ നേത്രുത്വത്തിലാണ് കലാപരിപാടികള്‍. സെക്കന്റിന്‍ ഒന്നെന്ന കണക്കില്‍ ഡ്രൈവറെ തല്ലാന്‍ ചെല്ലുന്ന ടൂര്‍ സംഘാടക സമിതി ചെയര്മാന്‍ ശ്രീ വെട്ടിയെ തടയുകയാണ് ഷൈനിന്റെ പ്രധാന പണി.

കത്തിന്മുനയില്‍ നില്ക്കുന്ന ഡ്രൈവര്‍ ജീവഭയത്താല്‍ മാപ്പു പറഞ്ഞു. ലോറി പിന്നോട്ടെടുത്തു. ബസ് ലോറിയെ കടന്നു മാറ്റി നിര്ത്തി. യാത്ര തുടര്ന്ന ലോറിയുടെ പുറകിലേക്ക് ഉന്നം വെച്ച് ഡെവിള്‍ ഒരു കല്ലെടുത്തെറിഞ്ഞു. ദാ കിടക്കുന്നു ലോറിയുടെ പുറകിലെ സിഗ്നല്‍ ബള്‍ബ് പല കഷണങ്ങളായി താഴെ. വിജയശ്രീലാളിതരായി വീര സേനാനികള്‍ തിരിച്ചെത്തി. വീരക്രുത്യത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞ് കൊടൈക്കാനിലെത്തിയതറിഞ്ഞില്ല.

രാത്രി ഏറെ വൈകിയിരുന്നതിനാല്‍ ഹോട്ടലിലെത്തി മുറിയെടുത്തപ്പോഴേക്കും നേരം പുലരാറായിരുന്നു. അന്ന് മുഴുവന്‍ കൊടൈക്കനാലാണ്‍. അതുകൊണ്ട് അതിരാവിലെ എഴുന്നേല്ക്കണ്ട കാര്യമില്ല. എങ്കിലും കിടന്നുറങ്ങാനല്ലല്ലോ ഇങ്ങോട്ടു വന്നത്. പ്രഭാതത്തിലെ തണുപ്പ് ഒന്നാസ്വദിച്ചൊരു സിഗരറ്റ് വലിക്കാം എന്നു കരുതി പുറത്തേക്കിറങ്ങി..
ബോബിയും ഉണ്ട് കൂടെ

ഡാ..*&%$&# മോനേ..

ഞങ്ങള്‍ രണ്ടു പേരും പരസ്പരം നോക്കി.. ഇവിടെയാരാണോ നമ്മളെ തെറി വിളിക്കാന്‍ അതും തമിഴില്‍..

അതാ വീണ്ടും തെറി.. ഞങ്ങള്‍ മുകളിലേക്ക് നോക്കി.. അവിടെ ഒരുല്സവത്തിന്റെ ആള്‍..

അരുടെയൊക്കെ മുഖത്ത് നോട്ടമെത്തിയോ അവരെല്ലാം തെറി വിളിച്ചു.. ഇതെന്തു കഥ..

അപ്പോഴേക്കും കോവളം ചെല്ലപ്പന്‍ ജി ഓടി വന്നു.. രാവിലെ ചായ കുടിക്കാനിറങ്ങിയ അവനെ കുറെ തമിഴന്മാര്‍ തടഞ്ഞു വെച്ച് ചീത്ത വിളിച്ചുവത്രേ..

സംഭവം എന്തോ പന്തികേടുണ്ടെന്നു മനസ്സിലായി ഞങ്ങള്‍ പതിയെ റൂമിലേക്ക് വലിഞ്ഞു..

സമയം ചെല്ലുന്തോറും പുറത്തെ ആള്‍ക്കൂട്ടം വലുതായിക്കൊണ്ടിരുന്നു.. ആരൊക്കെ പുറത്തിറങ്ങിയോ അവര്‍ക്കൊക്കെ തെറിവിളി കിട്ടി..

ജനലിനിടവഴി ഇടയ്ക്കൊന്ന് പുറത്തേക്കെത്തി നോക്കിയപ്പോള്‍ കണ്ട രൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. രാത്രിയില്‍ കത്തി മുനയില്‍ വിറച്ചു നിന്ന ലോറി ഡ്രൈവര്‍

കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.. സംഗതി ഗുരുതരമാണ്
നൂറോളം ലോറിയുള്ള ഒരു വേദനിക്കുന്ന കോടീശ്വരന്റെ അരുമ ഡ്രൈവറെയാണ് LAW BREAKERS എല്ലാം കൂടി RAMPAGE  ചെയ്തത്.

ഹോട്ടല്‍ മുതലാളിയുടെ സഹായം തേടി ..ആള്‍ ഒരു മലയാളിയാണ് കൊടൈക്കനാലില്‍ അത്യാവശ്യം സ്വാധീനമുള്ളയാള്‍
സഹായിക്കാമെന്നേറ്റ് അദ്ദേഹം ലോറി മുതലാളിയെ കാണാന്‍ പോയി. തിരിച്ചു വന്നപ്പോള്‍ പറഞ്ഞത് കേട്ട് എല്ലാവരും തലയില്‍ കൈ വെച്ചിരുന്നു,

ലോറി ചുരത്തില്‍ വെച്ച് തടഞ്ഞ് ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലോറിയിലെ ലോഡ് കൊക്കയില്‍ തള്ളി എന്നും അതിന്റെ നഷ്ടപരിഹാരം ഇരുപതിനായിരം രൂപ കൊടുത്താലെ ഇവിടെനിന്നും വിടൂ എന്നും..

തലേന്നത്തെ പ്രധാന താരങ്ങളൊന്നും റൂമിന് പുറത്തിറങ്ങിയില്ല.. ഇടയ്ക്കരോ നോക്കിയപ്പോള്‍ വാളിന്റെ തിളക്കം കണ്ടു എന്നു പറഞ്ഞതോടെ സംഗതിയാകെ കൈവിട്ടൂ.. കൈയ്യും കാലുമൊക്കെ ഒരു കുഴപ്പവുമില്ലാതെ മര്യാദയ്ക്കുണ്ടായിട്ടു തന്നെ കോളെജില്‍ ജീവിക്കുവാന്‍ പറ്റുന്നില്ല .

അജീന്‍ മാത്രം പുറത്തു പോകുമെന്ന് വാശി പിടിച്ചെങ്കിലും വാളിന്റെ തിളക്കം കണ്ടതോടു കൂടി അദ്ദേഹവും ശാന്തനായി ഒരു മൂലയ്ക്കിരുന്നു.

കൂട്ടത്തിലെ  പെണ്‍പുലികളെല്ലാം കരച്ചില്‍ തുടങ്ങി.. കൂടെ ചില ആണ്‍ എലികളും ചേര്ന്നു.. മനസ്സില്‍ കരച്ചില്‍ വന്നെങ്കിലും അത് പുറത്തു കാണിക്കാതെ പ്രശ്നപരിഹാരത്തിനായി ഞാനുള്‍പ്പടെയുള്ളവര്‍  ഓടി നടന്നു..

ഹോട്ടല്‍ മുതലാളിയുടെ നേത്രുത്വത്തില്‍ ഒത്തു തീര്‍പ്പു ചര്‍ച്ച.. നമ്മുടെ ഭാഗത്തെ പ്രതിനിധീകരിച്ച് ആരു പോകും . ഡ്രൈവര്‍ക്ക് മുഖപരിചയം ഉള്ള ആരെങ്കിലുമാണെങ്കില്‍ അടി ഉറപ്പ്. കണ്ടാല്‍ ഒരു മാന്യന്‍ ലുക്ക് വേണം താനും.

ബോബി പോകാം എന്നു പറഞ്ഞെങ്കിലും ഒരടി താങ്ങാനുള്ള കരുത്തില്ല എന്ന കാരണത്താല്‍ അവനെ ഒഴിവാക്കി.

അവസാനം ആളെ കണ്ടെത്തി.. നൈനാന്‍.. കൈയ്യിലിരിപ്പ് പോലെയല്ല കണ്ടാല്‍ പരമ മാന്യന്‍.. തേനും പാലുമൊഴുകുന്ന സംസാരശൈലി..

ആ കുരിശ് നൈനാന്‍ തന്നെ ചുമന്നു..

ചര്‍ച്ച പാതി കഴിഞ്ഞ് തിരിച്ചു വന്ന നൈനാന്‍  കാര്യം പറഞ്ഞു.. ഇരുപതിനായിരം രൂപ എന്നത് അയ്യായിരം ആയി കുറഞ്ഞിട്ടുണ്ട്.. അതു കൊടുക്കാതെ വിടില്ല..

ഞാനൊന്നു പോയി സംസാരിച്ചാലോ.. അങ്ങിനെ പറഞ്ഞാല്‍ പറ്റില്ലലോ ലോറിയുടെ പുറകിലെ ഒരു ബള്‍ബ് അല്ലേ പൊട്ടിയുള്ളൂ ..അജീന്‍ പോകാനൊരുങ്ങി..

ഷൈന്‍ തനിക്കറിയാവുന്ന മുഴുവന്‍ തെറിയും വിളിച്ച് അജീനെ തളച്ചു..

എല്ലാവരും ഒത്തുചേര്ന്നു എന്തു ചെയ്യും.. അയ്യായിരം രൂപ അന്നത്ര നിസ്സാര തുകയല്ല..

വികാരധീനരായ ചില പെണ്‍കിടാങ്ങള്‍ മാല വള തുടങ്ങിയവ ഊരാന്‍ തുടങ്ങി

തന്റെ പേഴ്സ് എടുത്ത് മുന്നിലേക്കിട്ട് ചെല്ലപ്പന്‍ പൊട്ടിക്കരഞ്ഞു..

അങ്ങിനെ അയ്യായിരം രൂപ കൊടുത്തു പണ്ടാരടങ്ങാന്‍ തീരുമാനമായി..

ക്ലാസ്സില്‍ ഒരു പാര്‍ട്ടി നടത്തിയാല്‍ നൂറു രൂപ പിരിയാന്‍ ബുദ്ധിമുട്ടുള്ള സ്ഥാനത്ത് അഞ്ച് മിനിട്ടു കൊണ്ടാണ്‍ അയ്യായിരം രൂപ പിരിഞ്ഞത്..

Law Breakers ആണെങ്കിലും എല്ല് ബ്രേക്ക് ആകുന്നത് ആര്‍ക്കാണിഷ്ടം..
അങ്ങിനെ അയ്യായിരം രൂപ വയറു നിറയെ തെറി വിളി..പിന്നെ ഒത്തു തീര്‍പ്പിനു പോയ നൈനാന് അതിനിടയില്‍ കൊടുത്ത രണ്ടുമൂന്ന് ഞോണ്ടല്‍ എന്നിവ കൊണ്ട് ബോധിച്ച് കോടീശ്വരനും സംഘവും മടങ്ങി..

ലോ ബ്രേക്കേഴ്സ് വാല്‍ ചുരുട്ടേഴ്സ് ആയി മലയിറങ്ങിപ്പോന്നു,,

ശുഭം..
രഞ്ജിത് വിശ്വം
*സംഭവം ക്രുത്യമായി ഓര്മ്മയില്‍ വരാത്തതിനാല്‍ കുറെയെല്ലാം ഭാവനയില്‍ നിന്നും സ്രുഷ്ടിച്ചതാണ്. ക്രുത്യമായി ഓര്‍ക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തിരുത്തല്‍ നടത്താം

9 comments:

ajeen said...

ranjith, well written nd we all still remembers the incident. one correction. I was not there when the incident took place. Self and Hari joined u people at kodai seperately in a State transport bus. early morning we reached and by that time the night incident had taken place...rest is history...
gud

രഞ്ജിത് വിശ്വം I ranji said...

O K dear Ajeen. But how can we even think of a Kalipp with out your presence there.
So let it be there.

SHINE ABDUL HAQ said...

Machan it was not ajeen. Our gr8 class rep Renil was in the lead. He put away his shirt to show his steel body and jumped out of the bus with a knife. I think it was dani who used the pistol. In between my self with Mooppan and some other, seems it was Ajmal, went to the Collector, Kodai. they took us to the Police Station. We were stunned, the Police Officer showed us some pieces of rope and tyre and threatened that we will be put behind the bar for all these miscreants.Fortunate that we didnt go direct to the P S

ajmal said...

ys shine...u are correct..we went together to collector...thn we realised ..better to settle before police come to picture..,,Some one carried airgun at the scene of occurrance in Churam..dani?

ajeen said...

yes...i came 2 know frm u folks there that our gr8 lord Dani was practising with some firearm for the olympics. fortunately, i could never c that stuff whether it was a pistol or an airgun. if i remember correctly, we had another issue same night with some other team trying 2 tease our girl students and we being the protectors took up the cause. later on return, i was sleeping and we were stopped nd think finally mahajan apologised for all of us. correct me if i have gone wrong

രഞ്ജിത് വിശ്വം I ranji said...

yea.. Ajeen you are right. I was also there at that time. After the problem with lorry owner was solved, we went for an outing near the lake side and the incident happened at that time..
You were such a terrible "ladder" at that time.
It was Dany who pointed his air gun to the lorry driver.
i purposefully avoided the AIR GUN part.

ADVOCATE said...

I was not in the team I was in hostel and got the message and no body can imagine the tension I own and I ran here and there to contact Thaha Sir and at last I got him in line and I explained the situation , the first result was " Pulichu nariya Theri" then he asked me to go and meet the DGP and I rushed to PMG there I again contacted somebody at Kodaikanal and knew that the matter settled...I felt relieved and till then I was undergoing a kind of unbearable tension and I realised how I love my friends...

ajeen said...

hey shammy thats what binds us together..we can feel the same nd wishfully think...
can we go back again to be the same......

SHINE ABDUL HAQ said...

But Ajeen i think u were present in the tourist home during the compromise talk.