Saturday, October 10, 2009

റഹ് മാന്റെ പ്രണയകഥ (കഥാപ്രസംഗം)

ഇതൊരു പ്രണയ കഥയാണ്. പ്രേമം എസ് എം എസ്സിലൂടെയും ഈ മെയിലിലൂടെയും ഒഴുകാന്‍ തുടങ്ങുന്നതിനു മുമ്പ് കടക്കണ്ണുകളും കള്ള നോട്ടങ്ങളും പ്രണയ സന്ദേശം കൈമാറിയിരുന്ന കാലം.
തിരുവനന്തപുരം  ഗവണ്മെന്റ് ലോ കോളേജ് ക്യാമ്പസ്.. സുഹ്രുത്തുക്കളെ കഥ നടക്കുന്നതിവിടെയാണ്...

ദാ.. ദങ്ങോട്ടു നോക്കൂ.. ആ വിദ്യാര്ത്ഥിക്കൂട്ടത്തിനിടയില്‍ നില്ക്കുന്ന യുവകോമളന്‍ ആരാണ്‍..
അവനെക്കുറിച്ച് പറയുകയാണെങ്കില്‍..

മിടുമിടുക്കന്‍ പയ്യനാണ്
ചക്കപ്പഴം പോലുള്ള മെയ്യാണ്
കോളേജിന്‍ ഓമന മോനാണ്
ക്യാമ്പസിലെല്ലാര്‍ക്കും തേനാണ്
പള്ളു പറയുന്ന ചുള്ളനെന്നാലും
ഉള്ളിന്റെ ഉള്ള് ചുവപ്പാണ്‍..

അതെ നമ്മുടെ കഥാനായകന്റെ പേരാണ്‍.. റഹ് മാന്‍

കൂട്ടുകാര്‍ക്കിടയില്‍  സ്വന്തം സ്കൂട്ടറില്‍ ജാടയിലിരിക്കുന്ന അവന്റെ അടുത്തേക്ക് തുടുത്ത മിഴികളുമായി ഒരു സുന്ദരാംഗി കടന്നു വരികയാണ്.. അവളെക്കണ്ടാല്‍ ആരും പാടിപ്പോകും...

സി എഫ് എല്‍ ബള്‍ബ് തെളിഞ്ഞതാണോ..
കൊന്നമരം പൂത്തുലഞ്ഞതാണോ
കൊല്ലത്തുന്നെങ്ങാനും വന്നതാണോ
ആരാണവള്‍  ... അവളാണ് നമ്മുടെ കഥാനായിക ഷൈനി..

നായിക മെല്ലെ അടുത്തേക്ക് വന്നു നായകന്‍ അവന്റെ സ്വത സിദ്ധമായ നാണത്തോടെ അവളെ നോക്കി ഇളിച്ചു കാട്ടി..
കൂട്ടൂകാര്‍ മുഖത്തോടു മുഖം നോക്കി ചിരിച്ചു..
എല്ലാവരെയും അല്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അവനോട് ചോദിച്ചു..

ലോ കോളെജ് ക്യാമ്പസില്‍
സ്കൂട്ടറേല് ...
എന്നെയും കൂടൊന്നു കോണ്ടുപോമോ

നായകന്റെ മുഖം ചുവന്നു തുടുത്തു
അവേശത്തോടെ അവന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു..
കോളെജ് ക്യാമ്പ്സിനെ കോരിത്തരിപ്പിച്ചു കൊണ്ട് ആ യുവമിഥുനങ്ങള്‍ സ്കൂട്ടറില്‍ പാഞ്ഞു പോയി.

കാലം കടന്നു പോയി.. കഥാ നായകന്‍ കോളേജിന്റെ എല്ലാമെല്ലാമായി.. കണ്ണായി കരളായി കണ്ണിലുണ്ണിയായി വിപ്ലവ നായകനായി..
കാലത്തിന്റെ കുത്തൊഴുക്കിനിടയില്‍ അവന്‍ തന്റെ പ്രേമത്തെ ഒരു നിമിഷത്തേക്കെങ്കിലും മറന്നു..

കോളേജ് ജീവിതം അവസാന നാളുകളിലേക്ക് കടന്നു..
കൊടിയും അടിയും .. ഒക്കെ മാറ്റിവെച്ച് എല്ലാവരും ഒന്നുചേര്ന്ന സമയം..
അഞ്ച് വര്ഷത്തെ നിറമുള്ള സ്മരണകള്‍ മനസ്സില്‍ തുടിച്ചുനിന്ന കാലം.

ഒരു നാള്‍ .. നൂറടിച്ച നിറവില്‍ ക്യാമ്പസിലെ മതിലില്‍ മാനം നോക്കി മലര്ന്നു കിടന്നപ്പോഴാണ്‍.. നമ്മുടെ കഥാനായകന്  ഉള്വിളിയുണ്ടായത്..
അവള്‍ തന്റെ കഥ നായിക....... അവളിപ്പോള്‍ എവിടെയായിരിക്കും.. തന്നെക്കുറിച്ചോര്‍ക്കുന്നുണ്ടാകുമോ.....
മതിലില്‍ മലര്ന്നു കിടന്നവന്‍ നീട്ടിപ്പാടി..

അനുവാദമില്ലാതെ അടുത്തുവന്നു..
എന്റെ ബ്രേക്കില്ലാ സ്കൂട്ടറില്‍ കയറിയിരുന്നു.
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിച്ചു കളിച്ചു നീ തുറന്നു..‌

അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി..
അത് കണ്ടു വന്ന കൂട്ടുകാര്‍ക്കും സങ്കടം സഹിക്കാന്‍ പറ്റിയില്ല
ഒരല്പം ശാന്തി തേടി എല്ലാവരും പ്രശാന്ത് ബാറിലേക്ക് നീങ്ങി

അന്നു രാത്രി.. കള്ള് ബാക്കി വെച്ച അല്പം സ്വബോധം കൊണ്ട് അവന്‍ തീരുമാനിച്ചു..
അവള്‍ അവന്റേതാണെന്ന്..
അവനു വേണ്ടി പ്രണയഗാനം പാടാന്‍ ..
അനശ്വര ഹിന്ദി പ്രണയഗാനങ്ങളുടെ ചക്രവര്ത്തി ടെറസ്സിലെത്തി
അവരൊരൊമിച്ചു പാടി..

ദില്‍ ഹേ കി മാന്‍ താ നഹീ..
(മനസ്സിനിട്ട് വെറുതെ മാന്തല്ലേ .. എന്നു മലയാളം)

പിന്നെ അവന്‍ കാത്തു നിന്നില്ല.. പിറ്റേന്നു തന്നെ തന്റെ പ്രണയം അവളോട് തുറന്നു പറഞ്ഞു..
മറുപടിയായി അവളൊരു ചെറുപുഞ്ചിരി അവനു നല്കി..
എന്നിട്ടു പാടി

കുന്നു കുഴി കോളനി തഴുകി വരും
പന്നക്കാറ്റേ
ആരോടും പറയരുതീ പ്രേമത്തിന്‍
ദിവ്യ രഹസ്യം....

അങ്ങിനെ ആ അനുരാഗ വല്ലരി അഞ്ചാം വര്ഷത്തില്‍ പൂത്തു..
പിന്നീട് തളിര്ത്തു.. വലിയ മരമായി..
അ മരത്തിനു കുഞ്ഞിത്തൈകള്‍ ഉണ്ടായി..
അങ്ങിനെ ലോകാവസാനം വരെ അവര്‍ സുഖമായി വാണു..

എന്റെ കഥ ഇവിടെ പൂര്ണമാകുന്നു..

....................................................................................................................................................................
ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.. ങേ.... അല്ലെന്നോ... അടി മേടിക്കുമെന്നോ.... അയ്യോ..
രഞ്ജിത് വിശ്വം

5 comments:

boby kurian said...

rehna and shine, rehman and shiny........very cute

ajeen said...

its really marevellous...i envy ur writing ability...wonderful.
i could not identify the initial part sice was not aware....but towards end it was obvious....wonderful.

am sure none will be able to better describe it. hats off ranjith

SHINE ABDUL HAQ said...

poda patteeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

രഞ്ജിത് വിശ്വം I ranji said...

thank you dear..
I was waiting for this therivili..
bu ha ha

ajeen said...

shine, u need to take a printout nd frame it. how beautifully potrayed 2 make ur dry story so colourful