Monday, October 12, 2009

ഒരു പോസ്റ്റ് മോഡേണ്‍ പ്രണയ ലേഖനം

" നിശ്ശബ്ദതയുടെ അന്ധകാര വീഥികള്‍ പതിവിലും കൂടുതല്‍ നിഗൂഢമായ ഇരുളിമയാര്ന്നതായി തോന്നുന്നു...
അന്യാദ്രുശ്യമായ ഏതോ അവസ്ഥാന്തരങ്ങളിലൂടെ മനസ്സ് ഊളിയിടുകയാണ്.
ഈ സഞ്ചാരം എങ്ങോട്ടെന്നറിയില്ല..
ആര്‍ക്കും പിടിച്ചു കെട്ടാനാവാത്ത അശ്വവേഗത്തില്‍ പ്രണയം മുന്നോട്ട് കുതിക്കുകയാണ്.
ഒരു പക്ഷെ അനന്തതയുടെ അപാരതയില്‍ അത് വിലയം ചെയ്തേക്കാം..

കരിംകൂവള മിഴിപ്പൊയ്കകളില്‍ ഞാനെന്റെ പ്രണയം കൊണ്ടൊരു ചിറ കെട്ടും..
വഴിഞ്ഞൊഴുകുന്ന സ്നേഹജലം കൊണ്ട് ജീവിത ടര്‍ബൈന്‍ കറക്കി
ഭാവിയെ പ്രകാശപൂരിതമാക്കും..

കലാലയ ദിനങ്ങളുടെ ആവര്ത്തന വിരസതയില്‍..
കോളേജ് ലൈബ്രറിയുടെ മടുപ്പിക്കുന്ന നിശബ്ദതയില്‍
ഹ്രുദയം  നെയ്ത ലോല വികാര തരംഗങ്ങള്‍.
ഒരു വയര്‍ ലെസ്സ് മെസ്സേജ് പോലെ പ്രസരിക്കുമെന്നു കരുതി
കാലങ്ങളോളം ഞാന്‍ കാത്തിരുന്നു..

ഇന്ന് ക്യാമ്പസ്സിലെ അവസാന മഴയും  പെയ്തു തീര്ന്നിരിക്കുന്നു
ജീവിതത്തിന്റെ ഊഷരതയിലേക്കിനി
ഏതാനും കാലടികളുടെ അകലം മാത്രം
എന്റെ മനസ്സിന്റെ നിറക്കൂട്ടുകള്‍
ഇവിടെ തുറന്നു വെയ്ക്കുകയാണ്‍.."


യാദ്രുശ്ചികമായി കിട്ടിയ ഒരു പ്രണയലേഖനത്തിലെ ചില വരികളാണ് മുകളില്‍ എഴുതിയിരിക്കുന്നത്. 1991 മുതല്‍ 96 വരെ തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളെജില്‍ പഠനം നടത്തിയ ഒരു  പോസ്റ്റ് മോഡേണ്‍ കവി പ്രിയതമയോടുള്ള തന്റെ പ്രണയം അറിയിക്കുവാന്‍ എഴുതിയതാണിവ. തികച്ചും സാധാരണക്കാരിയായ പെണ്‍കുട്ടി ഇത് വായിച്ച് അന്തം വിടുകയും ശബ്ദതാരാവലി , കേരളാ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹായം തേടുകയും ചെയ്തു. പുകള്‍പെറ്റ ഭാഷാ വിദഗ്ദ്ധര്‍ക്കു പോലും ഇതിന്റെ അന്തരാര്ത്ഥം ഗ്രഹിക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി മടിച്ചു മടിച്ചെങ്കിലും എഴുതിയ ആളെ തന്നെ സമീപിച്ചു. പല രീതിയില്‍ അദ്ദേഹം  വിശദീകരിച്ചെങ്കിലും പെണ്‍കുട്ടിയുടെ സംശയങ്ങള്‍ മാറിയില്ല..

അവസാനം കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ഒരു ഘട്ടത്തില്‍.. "ഡേ.. എനിക്കു നിന്നെ ഇഷ്ടമാണെന്നാണ് എഴുതി വച്ചിരിക്കണത്" എന്നദ്ദേഹം വെളിപ്പെടുത്തി. ഇനി മേലാല്‍  മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യാം എന്ന ഉറപ്പിന്മേല്‍ അവള്‍ ആ പ്രണയം സ്വീകരിച്ചു..

അങ്ങിനെ നിയമ കലാലയത്തിന്റെ നിഗൂഢതകളില്‍  ജീവിച്ച ഒരു പോസ്റ്റ് മോഡേണ്‍ കവി കൂടി മനുഷ്യനായി..

രഞ്ജിത് വിശ്വം

9 comments:

ajeen said...

ranjith, u make me feel small. onnum pidikittunnila. call it a bouncer or beamer....shooting much above me not even try catching it

രഞ്ജിത് വിശ്വം I ranji said...

Dear Ajeen,

Just think about the poet in our class.
clue : He is an active member of our community

ADVOCATE said...

Renjith are you intending me? quite interesting...do write ..but the langauge in the letter seems different from that of mine...anyway congratulations

രഞ്ജിത് വിശ്വം I ranji said...

Dear Shammi,

I was just trying to imitate the post modern style . You own a very elegant writing style. It is impossible for me to imitate it.. so just tried to place some words which are not commonly used.
Thank you for your positive response. I was a little nerves when posting it.

boby kurian said...

those 'karimkoovala mizhikal' did the trick. ha ha ha really funny

ajeen said...

am seriously feeling left out. unable to make head and tail out of it. yes could gather the author but karinkuvala poo mizhi is a teaser

SHINE ABDUL HAQ said...

Dai ajeen,
This is da letter by shammi Good machaney, sorry, ranjith viswam. why r u recollecting the love stories alone. trying to fix your broken heart?

SHINE ABDUL HAQ said...

sorry some words r missing. I mean the letter from shammi to bismi

രഞ്ജിത് വിശ്വം I ranji said...

Dear Shine..
That broken heart has been already fixed by my dear Gayathri.
OK.. let me try some thing different..