Wednesday, October 14, 2009

സക്കീര്‍ - ഒരോര്‍മ്മക്കുറിപ്പ്

നിങ്ങളോര്‍ക്കുന്നോ.. സക്കീറിനെ....
നിങ്ങളില്‍ പലര്‍ക്കും അവനെ അറിയില്ലായിരിക്കാം..
പലരും ഒരിക്കല്‍ പോലും അവനെ കണ്ടിട്ടുണ്ടായിരിക്കില്ല..

തിരുവനന്തപുരത്തിന്റെ .. അതോ കൊല്ലത്തിന്റെയോ..
കടല്‍ തീരത്തെ കൊച്ചു ഗ്രാമത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ട്
നിയമപഠനത്തിനെത്തിയവന്‍ ..
സ്വന്തം കൂരയില്‍ അടുപ്പ് പുകയുവാന്‍ പകലുകള്‍ അധ്വാനത്തിനും
രാത്രികള്‍ പഠനത്തിനും മാറ്റിവെച്ചവന്‍ ..
സക്കീര്‍ ..
എനിക്കവനെ മറക്കാനെ പറ്റുന്നില്ല..
ഒരോ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ച് കേള്‍ക്കുമ്പോഴും
മനസ്സില്‍ അവന്റെ ചിരിക്കുന്ന മുഖം തെളിയും..
വര്ഷമേറെയായിട്ടും  ചുടു ചോര വീണുണങ്ങിയ
അവന്റെ കൊച്ചു കൂരയുടെ ചിത്രം മനസ്സില്‍
ഉണങ്ങാത്ത മുറിവായുണ്ട്..

സക്കീര്‍ ‍.. ഈവനിങ്ങ് കോളേജിലെ എസ് എഫ് ഐയുടെ
സജീവപ്രവര്‍ത്തകനായിരുന്നു...
കോളെജിലെ നമ്മുടെ നാലാം വര്‍ഷം..
ഈവനിങ്ങ് കോളെജിന്റെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍
ചെയര്മാനായി അവനായിരുന്നു മല്സരിച്ചത്..‌

ഡേ കോളെജ് ഇലക്ഷനില്‍ ഉപയോഗിച്ച ബോര്‍ഡൂകളില്‍..
അവന്റെ പേര്‍ എഴുതിച്ചേര്ത്തത് ഞാനായിരുന്നു.
അങ്ങിനെയാണ് ഞാനവനെ പരിചയപ്പെടുന്നതും..
ഷൈനോ അതോ മൂപ്പനോ
അരാണവനെ എനിക്കു പരിചപ്പെടുത്തിയത്.

ആര്‍ക്കും ഇഷ്ടമാകുന്ന ഒരാള്‍..
ചിരിച്ചു കൊണ്ടല്ലാതെ ഞാനവനെ കണ്ടിട്ടേയില്ല.
ഇലക്ഷനില്‍ വിജയിയായത് അറിയിച്ച്
സഹായിച്ചതിന്‍ നന്ദി പറയാനാണ്
അന്നവന്‍ ഹോസ്റ്റലില്‍ വന്നത്..

ചിലവ് ചെയ്യാം എന്നു പറഞ്ഞ് കൂടെച്ചെല്ലുവാന്‍
എന്നെ നിര്‍ബന്ധിച്ചു..
സമയമുണ്ടല്ലോ പിന്നൊരിക്കലാകാം..
സത്യപ്രതിജ്ഞ കഴിയട്ടെ
എന്നു പറഞ്ഞ് അവനെ യാത്രയാക്കി..

യാത്ര പറഞ്ഞ് പോകുമ്പോള്‍ അവനൊപ്പം
കോളെജ് ജംഗ്ഷന്‍ വരെ കൂടെ പോകുകയും ചെയ്തു..
അറിഞ്ഞില്ലായിരുന്നു സുഹ്രുത്തേ
അതു നിന്റെ അവസാന യാത്രയായിരിക്കുമെന്ന്

അന്നു രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന അവനെ
വെട്ടി നുറുക്കിയ വാര്ത്ത കേട്ട്
ഞെട്ടിത്തരിച്ചു പോയി..

കോരിച്ചൊരിയുന്ന മഴ പെയ്ത ആ രാത്രിയില്‍
അവന്റെ വീട്ടിലേക്ക് നമ്മളില്‍ പലരും
ഒരുമിച്ചാണ് പോയത്.. ഓര്‍ക്കുന്നോ..

പ്രിയ സക്കീര്‍
കേവലം രണ്ടോ മൂന്നോ ദിവസത്തെ
പരിചമേ നീയുമായുണ്ടായിരുന്നുവെങ്കിലും
ഇന്നും മനസ്സില്‍ നീയുണ്ട്..
നിന്റെ ചിരിക്കുന്ന മുഖമുണ്ട്

ആ ഓര്മ്മയ്ക്കു മുമ്പില്‍ ഒരു പിടി
സ്നേഹപുഷ്പങ്ങള്‍
രഞ്ജിത് വിശ്വം.

3 comments:

SHINE ABDUL HAQ said...

Malakalkku mukaliloodidiminniyethunna mazhameghamay nale veendumethum. Nirakudam jeevante rudhira sangeethamay sirayiloodozhukuvan veendumethum.

Ranjith do you remember the picture and the above writings in our college magazine. I still remember the great martyr and salute the matrydom

രഞ്ജിത് വിശ്വം I ranji said...

Yea Shine. Still i remember it. Don't know who originally wrote it but it was selected by our dear Latheesh.

Where is he now

boby kurian said...

live by the sword, die by the sword