Saturday, October 17, 2009

ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്..

ബോബി അജീനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ചിലത് കുറിക്കണം എന്നെനിക്കും തോന്നി. സത്യത്തില്‍ എനിക്കസൂയയാണ് അജീനോട്. വെറും സ്വന്തം കാര്യം നോക്കികളായിരുന്ന ഞാനടക്കമുള്ള ക്ലാസ്മേറ്റ്സിനെ ഇങ്ങനെ ഒന്നിപ്പിച്ചതിലും പഴയകാലത്തേക്ക് തിരിച്ച് കൊണ്ടു പോയതിനും.   എത്ര മനോഹരമായാണ് അജീന്‍ ഈ ഓര്‍ക്യൂട്ട് കമ്യൂണിറ്റി നിലനിര്ത്തുന്നതും മുന്നോട്ടു കൊണ്ടു പോകുന്നതും. ഇതിന്റെ ആശയം ഷൈന്റെയാണെങ്കിലും നിരന്തരമായ പരിശ്രമം കൊണ്ട് ഇതിനെ ഇത്തരത്തില്‍ ആള്ത്താമസമുള്ളതാക്കി തീര്ത്തതില്‍ അജീന് വലിയ പങ്കുണ്ട്.

ജോലി, തിരക്ക്, പോളിസി എന്നിങ്ങനെ പലതും പറഞ്ഞ് നമ്മള്‍ ഇവിടെ പ്രതീക്ഷിക്കുന്ന പലരും മാറി നില്ക്കുമ്പോള്‍ അവരേക്കാളധികം സമ്മര്‍ദ്ദവും നിയന്ത്രണങ്ങളുമുള്ള ഒരു ഉത്തരവാദിത്തം നിര്‍ വഹിക്കുന്നതിനിടയിലാണ് അജീന്‍ നമ്മുടെ കമ്യൂണിറ്റിയേയും ഇപ്പോള്‍ ബ്ലോഗിനേയും സജീവമാക്കുന്നത്. പലപ്പോഴും ഇത് എന്റെ മേഖലയല്ല എന്ന അപകര്ഷതാ ബോധത്തോടെ വെറും വായനക്കാരനായി നില്ക്കാന്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന എന്നെ ഇതിലെ ഒരു സജീവ അംഗമാക്കിയതും അജീന്റെ ഇടപെടലുകളാണ്.

ബോബി പറഞ്ഞതു പോലെ കോളേജില്‍ വെച്ച് ഉണ്ടാക്കുവാന്‍ സാധിക്കാതെ പോയ ഒരു ഹ്രുദയ ബന്ധം ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ നിന്ന് അജീനുമായി ഉണ്ടാക്കാന്‍ ഈ കമ്യൂണിറ്റി മൂലം സാധിച്ചു.അതില്‍ അതിയായ സന്തോഷം ഉണ്ട്.  കലാലയ കാലത്ത് അജീനുമായി ഒരു നല്ല സുഹ്രുത്ത് ബന്ധം ഉണ്ടാക്കണം എന്ന് മനസ്സില്‍ ആഗ്രഹിക്കുകയും അതിനായി ചില ചെറിയ ശ്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സാധിച്ചില്ല.

അധികനേരവും ചിരിച്ചു കൊണ്ടിരിക്കുകയും ചിരി നില്ക്കുന്ന നിമിഷം അടി പൊട്ടുന്ന പണി തുടങ്ങുകയും ചെയ്യുന്ന ഒരാളായാണ് കോളേജില്‍ ഞാന്‍ അജീനെ കണ്ടത്. കൊടൈക്കനാലിലെ രാത്രി സഞ്ചാരത്തില്‍ തമിഴന്മാരുമായി എന്തോ പറഞ്ഞ് തെറ്റി അടിയുടെ വക്കത്തെത്തി നില്ക്കുന്ന അജീന്റെ മുഖം ഇപ്പോഴൂം ഓര്മ്മയുണ്ട്. മഹാജനും ഞാനുമുള്‍പ്പെടെ അന്നാ തമിഴന്മാരുടെ കാല്‍ പിടിച്ചാണ് ആ രംഗം വഷളാകാതെ പരിഹരിച്ചത്. എല്ലാം പറഞ്ഞ് കോമ്പ്രമൈസ് ആക്കി പിരിഞ്ഞുപോകുമ്പോള്‍ വീണ്ടും അവരെ തെറി വിളിക്കാന്‍ തുനിഞ്ഞ അജീനെ പച്ചത്തെറി വിളിച്ചാണ് മഹാജന്‍ ശാന്തനാക്കിയത്.

അവസാന വര്ഷം മൂന്നു വര്ഷ എല്‍ എല്‍ ബിക്ക് പഠിക്കാനെത്തിയ ചില യമണ്ടന്‍ ഐറ്റങ്ങളുമായി പഞ്ചാരയടില്‍ മുഴുകുന്നത് കണ്ടപ്പോള്‍ ഇവന്  ലിവളുമാരെയേ കിട്ടിയൊള്ളോ എന്ന് മനസ്സില്‍ ചോദിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട അജീന്‍  പരിപാടിയുടെ  ഈ ഭാഗം താങ്കള്‍ക്കായി സമര്‍പ്പിക്കുന്നു.

5 comments:

ajeen said...

thanks buddy. the connection with 3 yr batch had a different reason as u all know. it backfired and i was blamed for that. in the process i stand to lose a gud friend, Arun.

ajeen said...

എന്റെ പ്രിയമുള്ള സുഹൃത്തുക്കളെ

yeah i made it............. :)

ajeen said...

now ranjith will not make fun of me am sure

രഞ്ജിത് വിശ്വം I ranji said...

Ha ha. common Ajeen. I know you have taken much pain to learn it. It is not that much easy as it seems to be.
Congrats..

ADVOCATE said...

Renjith....I don't know wether hw many people know my role in highjacking the 1st yaer class...it was a herculian task to bring all friends except kalippers to the hijacking mode...and the said hjacking cleared the barrier between kalippers and the rests in the class...The jayan...and Prem Nazeer of Kalippers did not gave much impression among the new comers ...but hijackers glittered and this made the kalippers to revise their cheshascue model operation from inside our class...let...I salute Nishanth...latheesh...mahajan...hari....and all other friends except shine...who crowded in the venture to defeat partisan thoughts inside our class by becoming part in the hijacking drama...jai jai...Subramani Pillai...the entry of Mr. Pillai was also a planned event...